Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കേരളത്തില്‍ താമര തോറ്റാല്‍ പിള്ളയ്ക്ക് പണിപോകും; കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് പി.എസ്. ശ്രിധരന്‍ പിള്ളയെ മാറ്റുമെന്ന അഭ്യൂഹം വീണ്ടും ശക്തം

25 APRIL 2019 03:41 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് പി.എസ്. ശ്രിധരന്‍ പിള്ളയെ മാറ്റുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അതുകഴിഞ്ഞശേഷം കേന്ദ്ര നേതൃത്വം ഇക്കാര്യം പരിഗണിക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്. മേയ് 19നാണ് അവസാനഘട്ട വേട്ടെടുപ്പ്. 23ന് ഫലപ്രഖ്യാപനം. അതിനുശേഷം തീരുമാനം ഉണ്ടാകുമെന്നാണ് ചല ഭാഗങ്ങളില്‍ നിന്നുണ്ടാവുന്ന പ്രചാരണം. എന്നാല്‍, ഇക്കാര്യം പാര്‍ട്ടി നേതൃത്വം സ്ഥിരീകരിക്കുന്നില്ല.

 അതേസമയം, കേരളത്തില്‍ ലോക്‌സഭയിലേക്ക് ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ശ്രീധരന്‍ പിള്ളയുടെ സ്ഥാനത്തിന് ഇളക്കം തട്ടില്ലെന്നും പറയപ്പെടുന്നു. കഴിഞ്ഞ ജൂലായ് അവസാനമാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റായി കേന്ദ്ര നേതൃത്വം നിയോഗിച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മേയ് മാസത്തില്‍ മിസോറാം ഗവര്‍ണറായി നിയോഗിച്ചതിനെ തുടര്‍ന്നാണ് രണ്ടു മാസത്തിന് ശേഷം ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീണത്. ശ്രീധരന്‍ പിള്ളയെ താത്കാലിക പ്രസിഡന്റായിട്ടാണ് നിയോഗിച്ചിരിക്കുന്നത്.

ശബരിമല പ്രക്ഷോഭ സമയത്തും തിരഞ്ഞെടുപ്പുകാലത്തും ശ്രീധരന്‍ പിള്ള നടത്തിയ ചില പ്രസംഗങ്ങളും പ്രസ്താവനകളും വിവാദത്തിനും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. ഇതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായി എന്നാണ് അറിയുന്നത്. എന്നാല്‍, തിരഞ്ഞടുപ്പുകാലമായതിനാല്‍ തുടരട്ടെ എന്നായിരുന്നു തീരുമാനം. ശ്രീധരന്‍ പിള്ളയെ അദ്ധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തും ശ്രീധരന്‍ പിള്ള നടത്തിയ ചില പ്രസ്താവനങ്ങള്‍ പാര്‍ട്ടിയില്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഇതെല്ലാമാണ് അദ്ദേഹത്തിന്റെ സ്ഥാന ചലനത്തിന് ഇടയാക്കിയേക്കാമെന്നാണ് അഭ്യൂഹം പരക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഉള്‍പ്പെടെ പാര്‍ട്ടി വിജയ പ്രതീക്ഷയിലാണ്. വിജയം നേടാനായാല്‍ അത് സംസ്ഥാന അദ്ധ്യക്ഷന്റെ കൂടി വിജയമാണ്. അങ്ങനെ വന്നാല്‍, കേന്ദ്രനേതൃത്വം വീണ്ടും ശ്രീധരന്‍ പിള്ളയില്‍ വിശ്വാസമര്‍പ്പിക്കുമെന്ന് കരുതുന്നുവരുമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (28 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (33 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (44 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

Malayali Vartha Recommends