വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങവേ സംഘം സഞ്ചരിച്ചിരുന്ന ട്രാവലറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പ്രതിശ്രുത വരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ കണിച്ചുകുളങ്ങരയ്ക്കു സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വനീഷ് (25) വിജയകുമാര്‍ (38) പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്കു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേയ്ക്കുവരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് ട്രാവലര്‍ ഇടിച്ചത്. അമിതവേഗമാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറയുന്നു
https://www.facebook.com/Malayalivartha


























