യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ചകേസില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി... ഇനി രക്ഷയില്ല, കൂട്ടിലടക്കാന്‍ കുരുക്കിട്ട് പോലീസ്

യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ചകേസില്‍ കല്ലട ബസ് ഉടമ, സുരേഷ് കല്ലടയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. പൊലീസിന്റെ നോട്ടിസ് പ്രകാരം നാലുമണിയോടെ സുരേഷ് കല്ലട തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഹാജരായ സുരേഷിനെ അഞ്ചുമണിക്കൂര്‍ നേരം മൊഴിയെടുത്തു. സുരേഷിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചു.
യാത്രക്കാരെ ആക്രമിച്ചത് തന്റെ അറിവോടെയല്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലന്നും സുരേഷ് കല്ലട പൊലീസിനോട് പറഞ്ഞു. പ്രതികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തെന്നും വിശദീകരണം നല്‍കി. അതേസമയം ഇയാളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാകും ഇത്.
ഇന്ന് ഹാജരാകില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് സുരേഷ് കല്ലട നേരത്തെ പൊലീസിനെ അറിയിച്ചിരുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വിവിധ നിയമലംഘനങ്ങള്‍ക്ക് കല്ലടക്ക് ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. അതിനിടെ കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്പനിയുടെ ജീവനക്കാര്‍, വൈറ്റില ജംഗ്ഷന് സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിന് പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം.
https://www.facebook.com/Malayalivartha


























