രാവിലെ കാമുകനൊപ്പം വീട്ടുകാർക്കെതിരെ ഫേസ്ബുക്ക് ലൈവും, ഒളിച്ചോട്ടവും; വൈകുന്നേരം കാമുകന്റെ തേപ്പ് മനസിലാക്കി വീട്ടുകാർക്കൊപ്പം നിന്ന് ഫേസ്ബുക്ക് ലൈവ്- സോഷ്യൽ മീഡിയയിൽ വൈറലായ ഒളിച്ചോട്ടക്കഥ വീണ്ടും സോഷ്യൽ മീഡിയയിൽ തലപൊക്കി- ട്വിസ്റ്റ് കണ്ട് ഞെട്ടി പ്രേക്ഷകർ

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായതും, വൈറലായതും ഫേസ്ബുക്ക് ലൈവ് ഒളിച്ചോട്ടങ്ങൾ ആയിരുന്നു. ഈ അവസരത്തിലാണ് ഇതേ സംഭവം സമൂഹ മാധ്യമത്തില്‍ വീണ്ടും തല പൊക്കിയത്. ഒരാളെ തനിക്ക് ഇഷ്ടമാണെന്നും പ്രണയിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ ഏറെ പീഡിപ്പിച്ചെന്നും കാമുകനെ വ്യാജ കേസില്‍ പെടുത്തിയെന്നും പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഒപ്പം തന്റെ പൂര്‍ണമായ മേല്‍വിലാസം പറയുന്നതിനൊപ്പം അച്ഛന്റെ പേരും വിലാസവും പെണ്‍കുട്ടി പറയുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് കൂടി പെണ്‍കുട്ടി വ്യക്തമാക്കുന്നു. ഇതിന് ഏതാനും മണിക്കൂറിന് ശേഷം പെണ്‍കുട്ടി വീണ്ടും ലൈവിലെത്തുകയും താന്‍ ആര്‍ക്കൊപ്പവും ഒളിച്ചോടിയിട്ടില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടെന്നും പറയുന്നത്. അത്യാവശ്യഘട്ടത്തില്‍ മാത്രമേ പുറത്തു വിടൂ എന്ന കരാറില്‍ കാമുകന്റെ നിര്‍ബന്ധത്തിന് വഴങ്ങി എടുത്ത വീഡിയോ ആയിരുന്നു അതെന്നും പക്ഷേ വീഡിയോ പുറത്തു വിട്ട് കാമുകന്‍ തന്നെ വഞ്ചിച്ചെന്നും പറഞ്ഞാണ് പെണ്‍കുട്ടി രംഗത്തെത്തിയത്.
ഈ വീഡിയോയുടെ പിറകെ കാമുകനെന്ന് പറയപ്പെടുന്ന യുവാവിന്റെ വിഡിയോയും പുറത്തു വന്നു. സമൂഹ മാധ്യമത്തില്‍ ഏറെ വിമര്‍ശനം നേരിട്ട ഒളിച്ചോട്ടത്തെ പശ്ചാത്തലമാക്കി നിര്‍മ്മിച്ച പൊങ്കാലയിട്ട ഹ്രസ്വചിത്രമായിരുന്നു ഇത്. സുഖിയന്‍ ഫില്‍ഡ് വിത്ത് അണ്‍ടോള്‍ഡ് സ്റ്റോറീസ് എന്ന അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ഗാനപ്രിയ, സനൂപ്, ദിപിന്‍, ജയമോഹന്‍ എന്നിവര്‍ വേഷമിടുന്നു .
https://www.facebook.com/Malayalivartha



























