വീട്ടമ്മയുടെ മകളെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ വീട്ടമ്മയുമായി സൗഹൃദം നടിച്ച് പതിവായി വീട്ടിലെ സന്ദർശകനായി; പിന്നാലെ പലതവണ കിടപ്പറ പങ്കിട്ട് നഗ്നചിത്രങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് ലക്ഷങ്ങൾ... സ്‌കൂള്‍ ബസ് ഡ്രൈവറുടെ ലീലാവിലാസങ്ങൾ പുറത്തായപ്പോൾ

വീട്ടമ്മയുടെ നഗ്‌നചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. സ്‌കൂള്‍ ബസ് ഡ്രൈവറായ പാങ്ങോട് മാമ്പഴവിള വീട്ടില്‍ സുജിത്ത് (29 )ആണ് അറസ്റ്റിലായത്.
സ്‌കൂള്‍ ബസ് ഡ്രൈവര്‍ സുജിത്ത് വീട്ടമ്മയുടെ മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ വീട്ടമ്മയുമായി സൗഹൃദം നടിച്ച് പതിവായി വീട്ടില്‍ വരുകയും വീട്ടമ്മയുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മൊബൈല്‍ ക്യാമറയില്‍ നഗ്‌ന ചിത്രമെടുക്കുകയും പിന്നിട് പലതവണയായി മൂന്നു ലക്ഷം രൂപയും ഇരുപത് പവനോളം വരുന്ന സ്വര്‍ണവും കൈക്കലാക്കിയ സുജിത്ത് വീണ്ടും പണവും സ്വര്‍ണവും ആവശ്യപ്പെട്ടു. തയ്യാറാകാത്തതിനെത്തുടര്‍ന്ന് നഗ്‌നചിത്രം സോഷ്യല്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും തന്റെ സുഹൃത്തുക്കള്‍ക്ക് വീട്ടമ്മയെ പരിചയപ്പെടുത്തികൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് വീട്ടമ്മ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയത്.
വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുജിത്തിന്റെ സുഹൃത്തുക്കള്‍ക്ക് കേസില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പാങ്ങോട് സി .ഐ .എന്‍ സുനീഷ് , എസ്. ഐ.എം സുലൈമാന്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത് രാജ് , മഹേഷ്, ജാഫര്‍, നിസാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























