മോദിയെ കോൺഗ്രസുകാർ ആരും ജാതിപ്പേരു പറഞ്ഞ് അവഹേളിച്ചിട്ടില്ല; തനിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ജാതി ഏതാണെന്ന് പോലും അറിയില്ല; നരേന്ദ്രമോദിയുടെ ആരോപണങ്ങൾ തള്ളി പ്രിയങ്ക ഗാന്ധി

ജാതിപ്പേരു പറഞ്ഞ് തന്നെ കോൺഗ്രസുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആക്ഷേപിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾ തള്ളി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദിയെ കോൺഗ്രസുകാർ ആരും ജാതിപ്പേരു പറഞ്ഞ് അവഹേളിച്ചിട്ടില്ല. തനിക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ ജാതി ഏതാണെന്ന് പോലും അറിയില്ല- പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച പ്രധാന വിഷയങ്ങൾ വികസനവും, തൊഴിലില്ലായ്മയും, വിദ്യാഭ്യാസവും, ആരോഗ്യവുമൊക്കെയാണെന്നും അല്ലാതെ ആരുടെയെങ്കിലും വ്യക്തി ജീവിതത്തെ തെരഞ്ഞെടുപ്പ് പോരാട്ട വേദികളിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























