തീപിടിത്തത്തില്‍ ജനങ്ങളുടെ രക്ഷകയായി സ്മൃതി ഇറാനി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ജില്ലയിലെ ഗ്രാമത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ രക്ഷകയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേത്തിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞ് സ്മൃതി ഇറാനി പുരബ്ദ്വാര ജില്ലയിലെ ഗ്രാമത്തില്‍ എത്തുകയായിരുന്നു.
ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം ഗ്രാമത്തിലെത്തിയ മന്ത്രി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങി. ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുകയും തീകെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്മൃതിയുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്തുവിട്ടത്. പ്രചാരണം നിര്‍ത്തിവച്ചാണ് സ്മൃതി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.
https://www.facebook.com/Malayalivartha



























