ഒരാളുടെ ഭാര്യ എതിര്‍പ്പ് പ്രകടിപ്പിച്ച് പിന്‍മാറിയതോടെ ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവച്ചിരുന്ന ഇടപാട് പോലീസറിഞ്ഞു, യുവാക്കള്‍ പിടിയില്‍!

ലൈംഗികബന്ധത്തിനായി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഷെയര്‍ചാറ്റിലൂടെ പരസ്പരം പരിചയപ്പെട്ട ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളെയാണ് കായംകുളം പോലീസ് പിടികൂടിയത്. സംഘത്തിലെ ഒരാളുടെ ഭാര്യ എതിര്‍ക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കായംകുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റുവഴി കോഴിക്കോട് സ്വദേശിയെ പരിചയപ്പെട്ടു. കോഴിക്കോട് സ്വദേശി കായംകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറി.
തുടര്‍ന്ന് കായംകുളം സ്വദേശി, ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു.
അതിനുശേഷം കായംകുളം സ്വദേശി, ഇതുപോലെ ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ പോകാമെന്നും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഭാര്യയോട് അറിയിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തു.
എന്നാല്‍ ഭാര്യ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കായംകുളം സ്വദേശി നിര്‍ബന്ധിച്ചതോടെ ഭാര്യയായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























