കണ്ടാൽ സുന്ദരി... ജീവിക്കാൻ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കള്ളനോട്ട് മാറൽ; മൂന്നുപേര്‍ അറസ്‌റ്റിലായതോടെ പുറത്ത് വരുന്നത്

കഴിഞ്ഞ ദിവസം സുരേഷ്‌കുമാറും മുംതാസും ചേര്‍ന്ന് മുക്കട ജങ്‌ഷന് സമീപമുള്ള ഒരു കടയില്‍ നിന്നും 200 രൂപയുടെ സാധനങ്ങള്‍ വാങ്ങി, 2,000 രൂപയുടെ നോട്ട് നല്‍കി ബാക്കി 1,800 രൂപ കൈപ്പറ്റി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കടയുടമ നോട്ട് പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് തിരിച്ചറിയുകയായിരുന്നു. അപ്പോഴേക്കും ഇവര്‍ പോയിക്കഴിഞ്ഞിരുന്നു. പുതുപ്പള്ളി വടക്ക് കൊച്ചുമുറിയില്‍ സുരേഷ് ഭവനില്‍ സുരേഷ്‌കുമാര്‍(41), ചേരാവള്ളി കൃഷ്‌ണവിലാസത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന മുംതാസ്(45), ആറാട്ടുപുഴ വലിയഴീക്കല്‍ മണപറമ്ബില്‍ ബാബുക്കുട്ടന്‍(33) എന്നിവരെയാണ് എസ്.ഐ ഷാരോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്‌റ്റ് ചെയ്‌തത്.
കടയുടമ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് സുരേഷ്‌കുമാറിനെ തിരിച്ചറിഞ്ഞു. സുരേഷ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോള്‍ മുംതാസ് തനിക്ക് നല്‍കിയ പണമാണെന്ന് പറഞ്ഞു. പിന്നീട് മുംതാസിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോള്‍ മുംതാസിന് പണം നല്‍കിയത് മത്സ്യത്തൊഴിലാളിയായ ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് മൂവരെയും പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha



























