വേങ്ങരയില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യര്‍ഥിക്ക് ദാരുണാന്ത്യം

വേങ്ങര കോട്ടക്കല്‍ റോഡില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ബൈക്ക് യാത്രികനായ വിദ്യര്‍ഥി മരിച്ചു. ഇരിങ്ങല്ലൂര്‍ സ്വദേശി കുറ്റിത്തറ നല്ലൂര്‍ സലാമിന്റെ മകന്‍ ഫയാസ് ആണ് മരിച്ചത്.വേങ്ങര കോട്ടക്കല്‍ റോഡില്‍ കോട്ടപ്പറമ്പ് വെച്ച് ഇന്ന് രാവിലെ ഒമ്പതു മണിയോടു കൂടിയായിരുന്നു അപകടം നടന്നത്.
സംഭവസ്ഥലത്തു വെച്ചു തന്നെ ഫയാസ് മരിച്ചു. പറപ്പൂര്‍ ഐ. യു. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഫയാസ്.
https://www.facebook.com/Malayalivartha



























