പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആശാരിപ്പണിക്കെത്തിയ യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് തലസ്ഥാന നഗരിയിൽ പിടിയിലായി . നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു(26)വാണ് പിടിയിലായത്. രണ്ട് ദിവസം മുമ്പ് തിരുമലയിലാണ് പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത് .
ആശാരിപ്പണിക്കെത്തിയ യുവാവ് കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്ത് പോയ തക്കം നോക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി അമ്മയോട് പീഡനവിവരം വെളിപ്പെടുത്തിയതോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























