പാന്റിനും ഷര്‍ട്ടിനും മീതെ സ്ത്രീകളുടെ പുതിയ ഫാഷനിലുള്ള കാലറ്റം വരെ നീണ്ടു കിടക്കുന്ന വസ്ത്രം... മുഖം മൂടിയിരുന്നെങ്കിലും മീശ ഒളിപ്പിക്കാന്‍ കഴിയാതിരുന്നത് വിനയായി; അസാധാരണമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ അറിയിച്ചതോടെ ആള്‍മാറാട്ടം വെളിച്ചത്തായി!! പെരിന്തല്‍മണ്ണയിലെ ഓഡിറ്റോറിയം പൂരപ്പറമ്പായ സംഭവം ഇങ്ങനെ...

മേലാറ്റൂര്‍ സ്വദേശിയായ യുവാവ് പാന്റിനും ഷര്‍ട്ടിനും മീതെയായി യുവതികള്‍ ധരിക്കുന്ന പുതിയ ഫാഷനിലുള്ള കാലറ്റം വരെ നീണ്ടു കിടക്കുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. മുഖം മൂടിയിരുന്നെങ്കിലും മീശ ഒളിപ്പിക്കാന്‍ കഴിയാതിരുന്നതാണ് വിനയായത്. യുവാവിന്റെ അസാധാരണമായ പെരുമാറ്റം കണ്ട് സംശയം തോന്നിയ പെണ്‍കുട്ടികള്‍ മറ്റുള്ളവരെ അറിയിച്ചതോടെയാണ് ആള്‍മാറാട്ടം വെളിച്ചത്തായത്. അതേസമയം യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























