Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...

ജാഗ്രതയോടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍... കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി തീവ്രവാദികള്‍; ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായി എന്‍.ഐ.എ.

07 MAY 2019 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

കേരളം വരളെ ജാഗ്രത പുലര്‍ത്തുകയാണ്. കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ സജ്ജരാണെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ സ്‌ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാസര്‍കോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ തൃശ്ശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകള്‍.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് ഐ.എസിനുവേണ്ടി ചാവേറാകാന്‍ താത്പര്യമുണ്ടായിരുന്നെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും റിയാസും സഹായികളും പരമാവധി ശ്രമിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ചാവേറാക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും സംഘത്തിലെ ചിലരുടെ നിസ്സഹകരണംമൂലം പദ്ധതി പാളുകയായിരുന്നെന്നും എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടിലുണ്ട്.

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സൗദി അറേബ്യയില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തലും ഗൗരവത്തോടെയാണ് എന്‍.ഐ.എ. കാണുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന സഹ്രാന്‍ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞദിവസം സൗദി പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് കാസര്‍കോട് അടക്കമുള്ള സ്ഥലങ്ങളിലെ ഐ.എസ്. റിക്രൂട്ട്‌മെന്റില്‍ പ്രധാന പങ്കുണ്ടെന്നാണ് എന്‍.ഐ.എ. കരുതുന്നത്.

ഐ.എസ്. റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ സ്‌ഫോടനപരമ്പരകള്‍ക്കുള്ള ആഹ്വാനം നടക്കുന്നതെന്നാണ് സൂചന. റാഷിദ് അബ്ദുല്ലയുടെ ശബ്ദസന്ദേശമാണ് റിയാസ് അടക്കമുള്ളവരെ ഭീകരവാദത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്നും എന്‍.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.

ഐ.എസിന്റെ ലക്ഷ്യത്തെപ്പറ്റി വിശദീകരിച്ച് അതില്‍ ചേരാനാണ് റാഷിദിന്റെ ശബ്ദസന്ദേശത്തിലെ ആദ്യത്തെ ആഹ്വാനം. സംഘടനയില്‍ കയറാന്‍ സാധിക്കാത്തവര്‍ സാമ്പത്തിക പിന്തുണ നല്‍കാനെങ്കിലും തയ്യാറാകണം. സാമ്പത്തിക പിന്തുണ നല്‍കാന്‍ സാധിക്കാത്തവര്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതില്‍ പരമാവധി സഹായങ്ങള്‍ ചെയ്യണമെന്നുമാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

കാസര്‍കോടുനിന്ന് സിറിയയിലേക്ക് കടന്ന ഫിറോസ് ഖാന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ഐ.എസ്. റിക്രൂട്ട്‌മെന്റ് ശ്രമങ്ങള്‍ തുടരുന്നതെന്നാണ് എന്‍.ഐ.എ. പറയുന്നത്. സിറിയയില്‍നിന്നുവരുന്ന ഫിറോസിന്റെ സന്ദേശങ്ങളെല്ലാം ഐ.എസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്നവയാണ്. ഫിറോസിനെ പിടികൂടാനായാല്‍ കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (3 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (6 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (8 minutes ago)

യൂണിയൻ ബാങ്കും സി2ട്രെഡ്‌സും ധാരണാപത്രം ഒപ്പുവച്ചു...  (11 minutes ago)

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (15 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (18 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (21 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (26 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (31 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (31 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (34 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (41 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (42 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (50 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (52 minutes ago)

Malayali Vartha Recommends