Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

02 SEPTEMBER 2026 04:10 PM IST
മലയാളി വാര്‍ത്ത


നേപ്പാളില്‍ മിന്നല്‍ പ്രളയം വിതച്ച ദുരന്തത്തില്‍ മരണസംഖ്യ ആയിരത്തോടടുക്കുമ്പോള്‍, അയല്‍ സംസ്ഥാനമായ ബിഹാറിനെ തേടിയെത്തിയിരിക്കുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ മറ്റൊരു ഭീഷണി. നേപ്പാളില്‍ നിന്നൊഴുകിയെത്തിയ വെള്ളപ്പൊക്കത്തിനൊപ്പം ഇതുവരെ ആരും കാണാത്തതും അസാധാരണ വലുപ്പമുള്ളതുമായ വലിയ മത്സ്യങ്ങള്‍ ബിഹാറിലേക്ക് വ്യാപകമായി ഒഴുകിയെത്തുകയാണ്. എന്നാല്‍, ഈ മത്സ്യങ്ങള്‍ കഴിച്ച ചിലര്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു.
ഇതോടെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ബാഗഹയില്‍ സര്‍ക്കാര്‍ അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ബാഗഹ എസ്.ഡി.എം ചാന്ദ്നി കുമാരി മുന്നറിയിപ്പ് നല്‍കി. പ്രളയത്തിന്റെ കുത്തൊഴുക്കില്‍ വളര്‍ത്തുമീന്‍ കുളങ്ങളും മറ്റും കവിഞ്ഞൊഴുകി മീനുകള്‍ നദികളിലേക്ക് എത്തിയതാകാം ഇതിന് കാരണം. ഇതിനൊപ്പം ചത്ത മൃഗങ്ങളുടെ ശരീരങ്ങള്‍ക്കൊപ്പമാണ് മത്സ്യങ്ങളും ദീര്‍ഘദൂരം ഒഴുകിയെത്തുന്നത്. ഇത് ഇവയില്‍ കടുത്ത അണുബാധയ്ക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കമുണ്ടായ ജലാശയങ്ങളില്‍ നിന്നുള്ള മത്സ്യങ്ങള്‍ ഒരു കാരണവശാലും കഴിക്കരുതെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.

 

 

 

ഇതുവരെ ഉപയോഗിക്കാത്തതോ കണ്ടിട്ടില്ലാത്തതോ ആയ മീനുകള്‍ ആരും വാങ്ങാനോ ഭക്ഷിക്കാനോ മുതിരരുത്. മത്സ്യം കഴിച്ചതിന് പിന്നാലെ ഛര്‍ദി, വയറിളക്കം, വയറുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒട്ടും സമയം കളയാതെ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടണം. തിരിച്ചറിയാന്‍ കഴിയാത്തതരം മീനുകളെ കണ്ടാല്‍ ഉടന്‍തന്നെ ഫിഷറീസ് വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് മരിച്ച മനുഷ്യരുടെ മൃതദേഹങ്ങള്‍ അടക്കം മുന്‍പ് ഇന്ത്യയിലെ നദികളിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തി ഈ വിചിത്ര മത്സ്യങ്ങളുടെ വരവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (4 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (9 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (9 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (12 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (19 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (20 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (28 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (30 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (32 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (35 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (36 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (43 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (52 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (1 hour ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (1 hour ago)

Malayali Vartha Recommends