Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...

02 SEPTEMBER 2026 04:41 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ആഡംബരവും സുസ്ഥിരതയും ഒരുമിക്കുന്ന അത്യാധുനിക റസിഡൻഷ്യൽ സമുച്ചയമായ 'ഹൈലൈറ്റ് ഒളിമ്പസി'ലെ ആദ്യ ടവറായ 'ഒളിമ്പസ് 1' ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്. 7.07 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ, നൂറിലധികം ലോകോത്തര സൗകര്യങ്ങളും 40,000-ത്തിലധികം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇടവും ടെറസിൽ ഒരുക്കിയിട്ടുണ്ട്. 33 നിലകളിലായി 526 അപ്പാർട്ട്മെന്റുകളാണ് ഒളിമ്പസ് 1-ലുള്ളത്. 12,70,039 ചതുരശ്ര അടി ആകെ വിസ്തീർണ്ണമുള്ള ടവറിൽ 919 മുതൽ 3,150 ചതുരശ്ര അടി വരെയുള്ള അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്നു. ഭാവിയിലേക്കും അനുയോജ്യമായ രീതിയിലാണ് ഒളിമ്പസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 412 അപ്പാർട്ട്മെന്റുകൾ അടങ്ങുന്ന പദ്ധതിയിലെ രണ്ടാമത്തെ ടവറായ 'ഒളിമ്പസ് 2'-ന്റെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്.

നിരവധി ടവറുകളിലായി അപ്പാർട്ട്മെന്റുകൾ വിഭജിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് വേറിട്ട്, പദ്ധതിയിലെ ആകെ 938 അപ്പാർട്ട്മെന്റുകളും രണ്ട് ടവറുകളിലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ടവറിലും എല്ലാ അപ്പാർട്ട്മെന്റുകളെയും ബന്ധിപ്പിക്കുന്ന ഒരൊറ്റ നേർരേഖയിലുള്ള പാസേജ് ആണ് പ്രധാന ആകർഷണം. താമസക്കാർക്കിടയിൽ സൗഹൃദവും പരസ്പരബന്ധവും വളർത്താൻ സഹായിക്കുന്ന തരത്തിലാണിത്. വാസ്തുവിദ്യാ മികവിനപ്പുറം, കൂട്ടായ്മയുടെയും കമ്മ്യൂണിറ്റി ലിവിങ്ങിന്റെയും ആശയത്തിലാണ് ഒളിമ്പസ് പടുത്തുയർത്തിയിരിക്കുന്നത്.

ആഡംബരത്തോടൊപ്പം മികച്ച കമ്മ്യൂണിറ്റി അന്തരീക്ഷവും ഒരുക്കുക എന്ന ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാന്റെ ദീർഘവീക്ഷണം യാഥാർത്ഥ്യമാക്കുന്ന രീതിയിൽ സ്ഥപതി ആർക്കിടെക്റ്റ്സാണ് ഒളിമ്പസ് ഡിസൈൻ ഒരുക്കിയിരിക്കുന്നത്."സ്വന്തം നാട്ടിൽ താമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങൾ മാത്രമല്ല, സുരക്ഷിതവും ഊർജ്ജസ്വലവുമായ സാമൂഹിക ജീവിതം കൂടി അനുഭവിക്കാൻ സാധിക്കണം." ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ വ്യക്തമാക്കി.

നൂറിലധികം ലോകോത്തര സൗകര്യങ്ങളോടുകൂടിയ സജ്ജീകരണങ്ങളടങ്ങിയ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെറസ് വിനോദ ഇടം ഒളിമ്പസിന്റെ മികവിന് കൂടുതൽ കരുത്ത് പകരുന്നു. വിശാലമായ സോഷ്യൽ സ്പേസുകൾ മുതൽ ലോകോത്തര വിനോദസൗകര്യങ്ങളിലൂടെയെല്ലാം മികച്ച അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

"ഇത്രയും വലിയൊരു പദ്ധതി കോഴിക്കോട്ട് യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ വലിയ അഭിമാനവും ആഹ്ളാദവുമുണ്ട്. മലബാർ മേഖലയിലെ തന്നെ ഏറ്റവും മികച്ച റസിഡൻഷ്യൽ നിർമ്മിതിയായി ഇത് മാറുന്നതിൽ ഏറെ സന്തോഷം." ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

ഒരു നിലയിൽ 22 അപ്പാർട്ട്മെന്റുകൾ പോലെ, വിവിധ റെക്കോർഡുകൾ തിരുത്തികുറിക്കുന്നുമുണ്ട് ഹൈലൈറ്റ് ഒളിമ്പസ്. കൂറ്റൻ ടെറസ് സൗകര്യത്തിന് പുറമേ, നാലാം ബേസ്‌മെന്റിൽ 20,000-ത്തിലധികം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പ്ലാസയുമെല്ലാം വിനോദത്തിനും വിശ്രമത്തിനുമായി വേണ്ടതെല്ലാം പുറത്തുപോകാതെതന്നെ സാധ്യമാക്കുന്നു.

"നഗരജീവിതത്തിന്റെ സങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്ന, ആസൂത്രണത്തിന്റെയും വാസ്തുവിദ്യാ മികവിന്റെയും പൂർത്തീകരണമാണ് ഈ പദ്ധതി. ഡിസൈൻ മുതൽ സൗകര്യങ്ങൾ വരെ ഓരോ ഘടകവും ജീവിതനിലവാരം ഉയർത്താനുതകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്." ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മിക്സഡ്-യൂസ് ഡെവലപ്പ്മെന്റുകളിൽ ഒന്നായ ഹൈലൈറ്റ് സിറ്റിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് ഒളിമ്പസിനെ കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് ബിസിനസ് പാർക്ക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ഹഗ് എ മഗ്' കോഫി ഷോപ്പ്, 8 സ്ക്രീനുകളുള്ള പലാക്സി സിനിമാസ് എന്നിവയെല്ലാം തൊട്ടടുത്ത് ലഭ്യമാണ്. കൂടാതെ, 'കോംപസ്', ക്ലബ് 6ടി6 പോലുള്ളവ പ്രത്യേക റിജുവനേഷൻ സ്ഥലനങ്ങളും ഇവിടുത്തെ ആകർഷണങ്ങളാണ്. 65,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹൈപ്പർമാർക്കറ്റും ഹൈലൈറ്റ് മാളിലുണ്ട്. നിലവിൽ 2,000-ത്തിലധികം അപ്പാർട്ട്മെന്റുകൾ ഹൈലൈറ്റ് സിറ്റിയിലുള്ളത്.

കോഴിക്കോട്ട് പ്രീമിയം റസിഡൻഷ്യൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ സ്ഥിരതയാണ് ഈ പുതിയ കൈമാറ്റവും അടിവരയിടുന്നത്. അടുത്തിടെ 'ഹൈലൈറ്റ് സൈപ്രസ്', 'ഹൈലൈറ്റ് പട്രാസ്' എന്നീ രണ്ട് പ്രധാന പദ്ധതികളും ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചെറിയ പട്ടണങ്ങളെയും വളർന്നുവരുന്ന ടയർ 3 വിപണികളെയും ലക്ഷ്യമിട്ട് ഹൈലൈറ്റ് ഗ്രൂപ്പ് അവതരിപ്പിച്ച പുതു റീട്ടെയിൽ ആശയമായ 'ഹൈലൈറ്റ് കൺട്രിസൈഡ്' പദ്ധതി ചെമ്മാട് ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വളർന്നുവരുന്ന പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഹൈലൈറ്റ് മാൾ മാതൃകയുടെ കൂടുതൽ അനുയോജ്യമായ ഒരു പതിപ്പായ ഇത് മികച്ച റീട്ടെയിൽ, ഡൈനിംഗ്, വിനോദ അനുഭവങ്ങൾ ചെറു നഗരങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 minute ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (8 minutes ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (13 minutes ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (22 minutes ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (2 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (2 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (2 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു  (2 hours ago)

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ  (3 hours ago)

മണിക്കൂറിനുള്ളിൽ പ്രവചനം മാറിമറിഞ്ഞു..ഇന്ന് രാത്രി മുതൽ മഴ തുടങ്ങും..! പുതിയ ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!  (3 hours ago)

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (4 hours ago)

108 ആംബുലൻസ് സമരം  (5 hours ago)

POWER CUT വിമർശിച്ച് എം എം മണി  (5 hours ago)

Malayali Vartha Recommends