യൂണിയൻ ബാങ്കും സി2ട്രെഡ്‌സും ധാരണാപത്രം ഒപ്പുവച്ചു...

എംഎസ്എംഇകൾക്കും കോർപ്പറേറ്റുകൾക്കും വേഗത്തിൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സി2എഫ്ഒ ഫാക്‌ടറിംഗ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡും ധാരണാപത്രം ഒപ്പുവച്ചു. ട്രേഡ് റിസീവബിൾസ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം (ട്രെഡ്‌സ്) പ്ലാറ്റ്‌ഫോമായ സി2ട്രെഡ്‌സിൻ്റെ ഡിജിറ്റൽ സംവിധാനത്തിലൂടെ കാര്യക്ഷമമായ റിസീവബിൾസ് ഫിനാൻസിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പങ്കാളിത്തത്തിലൂടെ എംഎസ്എംഇകൾക്ക് ഇൻവോയ്‌സ് തുക വേഗത്തിൽ ലഭ്യമാക്കാനും കോർപ്പറേറ്റുകൾക്ക് വിതരണക്കാരുടെ പേയ്‌മെന്റുകൾ കൂടുതൽ സുതാര്യമായി കൈകാര്യം ചെയ്യാനും സാധിക്കും. ഡിജിറ്റൽ സപ്ലൈ ചെയിൻ ഫിനാൻസിംഗ് ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ എംഎസ്എംഇ മേഖലയ്ക്ക് പിന്തുണ നൽകുന്നതിനും സഹകരണം സഹായിക്കുമെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു.
https://www.facebook.com/Malayalivartha























