Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ

02 SEPTEMBER 2026 03:54 PM IST
മലയാളി വാര്‍ത്ത

മിന്നൽപ്രളയം വിതച്ച ദുരിതത്തിലും നാശനഷ്ടങ്ങളിലും വിറങ്ങലിച്ചുനിൽക്കുകയാണ് നേപ്പാൾ. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആയിരക്കണക്കിനാളുകളെ കാണാതായെന്നുമാണ് വിവരം.

 

മിന്നൽപ്രളയമുണ്ടായി ആറുദിവസം പിന്നിടുമ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാദൗത്യംപേറി പറക്കുന്ന ഹെലികോപ്ടറുകളിലൊന്നിന്റെ കോക്പിറ്റിൽ പ്രിയാ അധികാരി എന്നൊരു പൈലറ്റ് ഉണ്ട്. നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്ടർ ക്യാപ്റ്റനാണ് ഇവർ. ആറുദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് ഈ നാൽപ്പതുകാരി പൂർത്തിയാക്കിയത്.

 

 

 

തുടർച്ചയായ പറക്കലുകൾ കാരണം തങ്ങളിൽ ഭൂരിഭാഗംപേരും ക്ഷീണിതരാണെന്ന് സിഎൻഎന്നിന്റെ ആൻഡേഴ്‌സൺ കൂപ്പറിന് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞു. മിന്നൽ പ്രളയത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായ റസുവ ജില്ലയിലെ ടിമുറെ ഗ്രാമത്തിന് ചുറ്റുമായി ഇരുപതോളം ഹെലികോപ്ടറുകളാണുള്ളത്. നിരവധിപേരെയാണ് ഇവിടെ കാണാതായിട്ടുള്ളത്. അതിജീവിതരെ രക്ഷിക്കാനായി ഒന്നിലധികം ഹെലികോപ്ടറുകൾ ഒരേയിടത്തേക്ക് വരുന്നതിനാൽ, ഹെലികോപ്ടറുകളുടെ ഏകോപനം ദൗത്യത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗമായി മാറിയിട്ടുണ്ടെന്ന് പ്രിയ പറഞ്ഞു. പൈലറ്റുമാർ നിരന്തരം ഏകോപനം പുലർത്തേണ്ടതുണ്ട്. ചിലപ്പോൾ അഞ്ച് അല്ലെങ്കിൽ ആറ് ഹെലികോപ്ടറുകള് അതിജീവിതരെ രക്ഷിക്കനായി ഒരേസ്ഥലത്തേക്ക് വരും, അവർ കൂട്ടിച്ചേർത്തു.

പ്രളയത്തിന്റെ ബാക്കിപത്രമായി അടിഞ്ഞുകൂടിയ ചെളിയും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രിയ പറയുന്നു. ചില സ്ഥലങ്ങളിൽ ഹെലികോപ്ടറുകൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാനാകില്ല. അതിജീവിതരെ മാറ്റിക്കൊണ്ടിരിക്കുന്ന സമയത്തും ഹെലികോപ്ടർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം നഷ്ടമായി. അഞ്ച് ജലവൈദ്യുത പദ്ധതികൾ നഷ്ടമായി. ജീവനുകൾ നഷ്ടമായി. എന്നാൽ രക്ഷാപ്രവർത്തകരെ കാത്ത് ദുരന്തത്തെ അതിജീവിതർ നിൽക്കുന്നത് കാണുമ്പോൾ ആശ്വാസം തോന്നും, പ്രിയ പറഞ്ഞു.

എൻവയോൺമെന്റൽ സയൻസ് പഠിക്കുകയും പിന്നീട് കാബിൻ ക്രൂവായി ജോലി നോക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹെലികോപ്ടർ പറത്താനുള്ള മോഹം പ്രിയയിൽ ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് ഫിലിപ്പീൻസിൽനിന്ന് ഹെലികോപ്ടർ പറത്തലിൽ പരിശീലനം നേടി. 2017-ലാണ് മുഴുവൻസമയ ഹെലികോപ്ടർ പൈലറ്റ് ആയി മാറുന്നത്. ഹൈ ആൾട്ടിട്യൂഡ് രക്ഷാദൗത്യത്തിൽ വിദഗ്ധയാണ് പ്രിയ.
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്.

ഡിഎൻഎ പ്രൊഫൈലുകൾ അയച്ചുകൊടുക്കേണ്ട ഇമെയിൽ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കൾക്ക് രക്തസാമ്പിളുകൾ എത്തിക്കുകയോ ഡിഎൻഎ പ്രൊഫൈൽ ഇമെയിൽ വഴി അയച്ചു നൽകുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ പോലീസിന്റെ വെബ്സൈറ്റിൽ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (28 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (35 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (42 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (46 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (55 minutes ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends