Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും...

02 SEPTEMBER 2026 04:13 PM IST
മലയാളി വാര്‍ത്ത

നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഓഗസ്റ്റ് 26 മുതൽ 28 വരെ ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യു.ആർ.ഒ) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നീ വിദ്യാർഥിനികൾ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ യു.ഡബ്ല്യു.ആർ സിനർജി ടീം ദേശീയ ചാമ്പ്യന്മാരായത്. ഈ വർഷം ഡിസംബറിൽ പ്യൂർട്ടോറിക്കയിൽ നടക്കുന്ന ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

'പ്രാചീന വിജ്ഞാനം ഭാവി സാങ്കേതികവിദ്യയെ കണ്ടുമുട്ടുമ്പോൾ' എന്ന വിഷയത്തിലാണ് 'ഡബ്ല്യു.ആർ.ഒ ഇന്ത്യ'യിൽ യു.ഡബ്ല്യു.ആർ സിനർജി ടീം മത്സരിച്ചത്. ഇന്ത്യയിലെ ഗണിത ജ്യോതിശാസ്ത്ര ആചാര്യന്മാർ സമ്മാനിച്ച അറിവുകൾ നൂറ്റാണ്ടുകളായി അതിലോലമായ താളിയോലകളിലാണ് സംരക്ഷിച്ചുപോരുന്നത്. കാലപ്പഴക്കവും പ്രകൃതിക്ഷോഭങ്ങളും ഈ അമൂല്യ രേഖകളെ നശിപ്പിക്കുമ്പോൾ മഹത്തായ അറിവുകളും പൈതൃകവുമാണ് നഷ്ടമാകുന്നത്. ഇത്തരം പ്രാചീന ഡാറ്റകളും അറിവുകളും വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് കാത്‌ലിനും നവികയും ഈ പ്രോജക്റ്റിലേക്ക് എത്തിയത്.

പരമ്പരാഗതമായി മാസങ്ങൾ വേണ്ടിവരുന്ന അതിസൂക്ഷ്മമായ പ്രവൃത്തിയാണ് താളിയോല സംരക്ഷണം. ഈ പ്രതിസന്ധിക്ക് റോബോട്ടിക്സിന്റെയും നിർമിത ബുദ്ധിയുടെയും സാധ്യതകളിലൂടെ പരിഹാരം കണ്ടെത്തുകയാണ് ഇവർ. ഇവർ വികസിപ്പിച്ച 'സ്മൃതി 1.0' എന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മിനിറ്റുകൾക്കുള്ളിൽ സുരക്ഷിതമായി താളിയോല സംരക്ഷണം പൂർത്തിയാക്കാൻ സാധിക്കും.

പൂർണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് സംവിധാനം, കസ്റ്റം ട്രെയിൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഒസിആർ സാങ്കേതികവിദ്യ എന്നിവ കോർത്തിണക്കിയാണ് 'സ്മൃതി' പ്രവർത്തിക്കുന്നത്. ഇതിൽ താളിയോലകൾക്ക് കേടുപാട് വരാത്ത വിധം പ്രത്യേക കൺവെയർ സംവിധാനത്തിലൂടെ പൊടിയും അഴുക്കും നീക്കം ചെയ്യുകയും, തുടർന്ന് ദീർഘകാല സംരക്ഷണത്തിനായുള്ള ലേപനങ്ങൾ പുരട്ടുകയും ചെയ്യുന്നു. ഹൈ റസല്യൂഷൻ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് താളിയോലകളുടെ ഓരോ സൂക്ഷ്മ വശവും ഡിജിറ്റലായി ഒപ്പിയെടുക്കുന്നുണ്ട്. താളിയോലകളിലെ പ്രാചീന ലിപികളെ വായിച്ചെടുത്ത് എഡിറ്റ് ചെയ്യാവുന്ന കംപ്യൂട്ടർ ടെക്സ്റ്റ് ഫയലാക്കി മാറ്റാൻ ഇതിലെ എ.ഐ എൻജിനു സാധിക്കും. കൂടാതെ സ്കാൻ ചെയ്ത വിവരങ്ങൾ ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷനിലൂടെ ലോകമെമ്പാടുമുള്ള ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും തത്സമയം ലഭ്യമാക്കുകയും ചെയ്യും.

യുണീക് വേൾഡ് റോബോട്ടിക്സിലെ(യുഡബ്ല്യുആർ) മെന്റർമാരായ ഡിക്സൺ എം.ഡി, ശക്തിപ്രിയ ഇ.കെ, ജയശങ്കർ വി.എ, കോച്ച് അഖില ആർ. ഗോമസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തത്. ഇരുവരും മൂന്ന് വർഷമായി യുഡബ്ല്യുആറിൽ പഠിക്കുന്നുണ്ട്. കുട്ടികൾക്കും പ്രൊഫഷണലുകൾക്കും റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ പരിശീലനം നൽകുന്ന ദുബായ് ആസ്ഥാനമായ പ്രമുഖ ആഗോള വിദ്യാഭ്യാസ സ്ഥാപനമാണ് യുഡബ്ല്യുആർ.

ഇന്നൊവേറ്റർ, റോബോട്ടിക്സ്, പുസ്തക രചന എന്നിവയാണ് മാള ഹോളി ഗ്രേയ്‌സ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കാത്‌ലിൻ്റെ ഇഷ്ടമേഖലകൾ. ഡിസൈൻ, ഹാർഡ്വെയർ ആർക്കിടെക്ചർ, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്നയാളാണ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസുകാരിയായ നവിക. ഇരിങ്ങാലക്കുട മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസന്റേഷൻ സെന്റർ ഡയറക്ടർ ലിറ്റി ചാക്കോ റിസർച്ച് ചെയ്തിരുന്ന സംഗമഗ്രാമ മാധവനെക്കുറിച്ചുള്ള വിവരങ്ങളും ഗവേഷണങ്ങളും പങ്കുവെച്ചതാണ് പ്രോജക്റ്റിൽ കുട്ടികൾക്ക് പ്രചോദനമായത്.

"കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വിജയം നേടാൻ യു.ഡബ്ല്യു.ആറിൽ നിന്ന് ലഭിച്ച മികച്ച പരിശീലനം ഞങ്ങളെ ഏറെ സഹായിച്ചു. അന്താരാഷ്ട്ര വേദിയിൽ സ്വർണ്ണം നേടുന്നതിനോടൊപ്പം, ഇത് കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രചോദനമാകണമെന്നും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങളുമായി കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്നുവരണമെന്നുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്" എന്ന് കാത്‌ലിനും നവികയും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 minutes ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (13 minutes ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (18 minutes ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (21 minutes ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (28 minutes ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (43 minutes ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (52 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (3 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (3 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (4 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (4 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (4 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (4 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (4 hours ago)

Malayali Vartha Recommends