Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കാരണം പുറത്ത്... കൊടുങ്ങല്ലൂരിലെ ഒരു പെയിന്റ് കടയില്‍ ജോലി ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം പുറത്ത്

07 MAY 2019 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!

കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായുള്ള വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരിലെ ഒരു പെയിന്റ് കടയില്‍ ജോലി ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ ജൂലായ് 15 മുതല്‍ 21 വരെയാണ് ഇയാള്‍ ഇവിടെ ജോലി ചെയ്തത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിരിച്ച് വിടുകയായിരുന്നുവെന്നും കൊടുങ്ങല്ലൂരിലെ കടയുടമ വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നയാളാണ് റിയാസെന്നും കടയുടമ വ്യക്തമാക്കി. ഇതിന് ശേഷം കുറച്ച് ദിവസങ്ങള്‍ അത്തര്‍ കച്ചവടക്കാരനായി ഇയാള്‍ കൊടുങ്ങല്ലൂരില്‍ തുടര്‍ന്നതായും വിവരമുണ്ട്.

അതേസമയം, റിയാസ് അബൂബക്കറിനെ ഇന്നലെ കോടതി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. റിയാസിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളുടെ സ്വഭാവവും കസ്റ്റഡി അപേക്ഷയിലെ വസ്തുതകളും പരിഗണിക്കുമ്‌ബോള്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. മേയ് പത്തിന് വൈകിട്ട് മൂന്നു വരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുത്, പ്രതിക്ക് വക്കീലുമായി ബന്ധപ്പെടാന്‍ അവസരം നല്‍കണം എന്നീ നിര്‍ദ്ദേശങ്ങളും കോടതി നല്‍കി. കാസര്‍കോടു നിന്ന് യുവാക്കള്‍ ഐസിസില്‍ ചേരാന്‍ നാടുവിട്ട കേസിലാണ് റിയാസിനെയും പ്രതി ചേര്‍ത്തത്. സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നവരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് കണ്ടെത്തിയിരുന്നു. നേരത്തേ കാസര്‍കോട് ചന്ദേര പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഐസിസ് റിക്രൂട്ട്‌മെന്റ് കേസ് 2016 ആഗസ്റ്റ് 24 നാണ് എന്‍.ഐ.എ ഏറ്റെടുത്തത്.

ഐസിസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി അബ്ദുള്‍ റാഷിദുമായും ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിയുമായും 2016 മുതല്‍ ഓണ്‍ലൈന്‍ ചാറ്റിംഗ് ഉണ്ടെന്നും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നതുള്‍പ്പെടെ റാഷിദിന്റെ ആഡിയോ ക്‌ളിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും റിയാസ് നേരത്തേ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍.ഐ.എ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. കേരളത്തില്‍ ഐസിസിനു വേണ്ടി ചാവേറാക്രമണം നടത്താന്‍ തയ്യാറായിരുന്നു. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ സഹ്‌റാന്‍ ഹാഷിമിന്റെ പ്രഭാഷണങ്ങളും വീഡിയോകളും ഒരു വര്‍ഷമായി പിന്തുടരുന്നുണ്ടെന്നും റിയാസ് അന്വേഷണ സംഘത്തോട് സമ്മതിച്ചു. സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഐസിസില്‍ ചേരാന്‍ നാടുവിട്ടവരെക്കുറിച്ച് അറിയാനും വേറെ ഐസിസ് അനുകൂല ഗ്രൂപ്പുകള്‍ (മൊഡ്യൂളുകള്‍) കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു കണ്ടെത്താനും കൂടുതല്‍ തെളിവ് ശേഖരിക്കാനുമൊക്കെ റിയാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യം.

അതിനിടെ കേരളത്തില്‍ ഏതുവിധേനയും സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആസൂത്രിത പദ്ധതികളുമായി ഭീകരര്‍ സജ്ജരാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. കേരളത്തില്‍ സ്‌ഫോടനം നടത്താനുള്ള ചാവേറുകളാകാന്‍ കൂടുതല്‍പ്പേര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാസര്‍കോടുനിന്ന് സിറിയയിലേക്ക് കടന്ന മലയാളിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികളെ ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതായും എന്‍.ഐ.എ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ തൃശ്ശൂര്‍ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി അടക്കമുള്ള സ്ഥലങ്ങളുമാണ് ഭീകരരുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ളതെന്നാണ് സൂചനകള്‍.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍.ഐ.എ. അറസ്റ്റുചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് ഐ.എസിനുവേണ്ടി ചാവേറാകാന്‍ താത്പര്യമുണ്ടായിരുന്നെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (16 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (28 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (17 hours ago)

Malayali Vartha Recommends