പട്ടാപകൽ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; പ്രഭാത സവാരിക്കിടെ തലസ്ഥാനത്തെ ഞെട്ടിച്ച് മാലപിടിച്ച് പറിക്കാന്‍ ശ്രമിച്ചത് പൂന്തുറ സ്വദേശി

തിങ്കളാഴ്ച്ച അര്‍ദ്ധ രാത്രിയിലാണ് പ്രതിപിടിയിലായത്. ഇയാള്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരുന്നു. പ്രദേശത്തു നിന്നും ശേഖരിച്ച സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തിരുവല്ലം പാച്ചല്ലൂര്‍ റോഡില്‍ ബൈക്കിലെത്തിയ യുവാവ് പ്രഭാത സവാരി നടത്തുകയായിരുന്ന വനിതാ ഐപിഎസ് ഓഫീസറെ അക്രമിക്കുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥ ആക്രമണത്തെ ചെറുത്തതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് ഐപിഎസ് വനിതാ ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ച് പറിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. തുടര്‍ന്ന് പ്രതിയുടേതെന്നും കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. പ്രതിയെക്കുറിച്ചറിയാവുന്നവര്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് വിവരം കൈമാറമെന്നും പോലീസ് അറിയിച്ചിരുന്നു.പ്രതി പൂന്തുറ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























