വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നഗരസഭ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ ഇന്തോനേഷ്യയിലെന്ന് സൂചന

വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നഗരസഭ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിൽ ഇന്തോനേഷ്യയിലെന്ന് സൂചന. കഴിഞ്ഞ 28ന് നെടുമ്പാശ്ശേരി വഴിയാണ് ഇയാൾ യാത്ര തിരിച്ചത് എന്ന് പൊലീസ് പറയുന്നു. പ്രതിയും പരാതിക്കാരിയുടെ സഹോദരിയുമായി ഷംസുദ്ദീെൻറ എടയൂരിലെ വീട്ടിൽ വെച്ച് തർക്കം നടന്നതായി പൊലീസ് വ്യക്തമാക്കി.
സ്വത്തുമായി ബന്ധപ്പെട്ട വിഷയം തർക്കത്തിലെത്തിയതോടെ നാട്ടുകാർ ഇടപെട്ടിരുന്നതായും, കേസ് കൊടുക്കുമെന്ന് യുവതി പറഞ്ഞതായും ശേഷം രാത്രി പതിനൊന്നരയോടെ ഷംസുദ്ദീൻ യാത്ര തിരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശേഷം ഷംസുദ്ദീൻ ഇവരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. യുവതി നിലപാടിൽ ഉറച്ചുനിന്നതോടെ ഇന്തോനേഷ്യയിലേക്ക് കടക്കുകയായിരുന്നു. ബിസിനസ് കാറ്റഗറി വിസയിലായിരുന്നു യാത്ര. ചൊവ്വാഴ്ച നടപടികൾ പൂർത്തിയാക്കിയ ശേഷം ലുക്കൗട്ട് നോട്ടീസ് എ.ഡി.ജി.പി സംസ്ഥാന ഇൻറലിജൻസിന് കൈമാറും..
https://www.facebook.com/Malayalivartha


























