എസ്എസ്എല്‍സി പരീക്ഷക്ക് നാല് വിഷയത്തില്‍ എപ്ലസ് കുറഞ്ഞ് പോയതില്‍ പിതാവ് മകനെ തല്ലി, അമ്മയുടെ പരാതിയില്‍ അച്ഛന്‍ അറസ്റ്റില്‍

എസ്എസ്എല്‍സി പരീക്ഷക്ക് നാല് വിഷയത്തില്‍ എപ്ലസ് കുറഞ്ഞ് പോയതില്‍ പിതാവ് മകനെ തല്ലി. കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂരിലാണ് തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഫലം വന്നപ്പോള്‍ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസ് ലഭിച്ചിട്ടില്ല. ഫുള്‍ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പിതാവ് മകനെ തല്ലുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയെ മര്‍ദ്ദിച്ചെന്ന് കാട്ടി മാതാവ് പോലീസില്‍ പരാതി നല്‍കിയത്.
"
https://www.facebook.com/Malayalivartha


























