സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്ന് വീണ്ടു പിരിച്ചുവിട്ടു

സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെ സിഡ്കോയില്‍ നിന്ന് വീണ്ടു പിരിച്ചുവിട്ടു. ആശയുടെ മകന്‍ മിലന്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ സിഡ്കോയിലെ താല്ക്കാലിക ജീവനക്കാരിയായിരുന്ന ആശ ലോറന്‍സിനെ നേരത്തെ പിരിച്ചുവിട്ടിരുന്നു. നടപടി വിവാദമായതോടെ തീരുമാനം പിന്‍വലിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ആര്‍ എസ് എസ് മാസികയില്‍ ലേഖനം എഴുതിതിന് പിന്നാലെയാണ് ആശയോട് ജോലിക്ക് വരേണ്ടതെന്നും സിഡ്കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിച്ചത്. വ്യവസായമന്ത്രിയെ നേരിട്ടും കണ്ടിട്ടും പിരിച്ചുവിടല്‍ പിന്‍വലിക്കാന്‍ തയാറായില്ലെന്നും എന്നാല്‍ തനിക്ക് രേഖാമൂലം കത്ത് നല്‍കിയില്ലെന്നും ആശാ ലോറന്‍സ് പറഞ്ഞു.
https://www.facebook.com/Malayalivartha


























