എല്ലാ വിഷയത്തിനും കുട്ടി എ പ്ലസ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം.. പക്ഷെ കിട്ടിയത് ആറ് എ പ്ലസ്!!! എല്ലാ വിഷയത്തിനും എ പ്ലസ് ഇല്ലെന്ന് അറിഞ്ഞതോടെ കിളിമാനൂരിൽ മകനെ പിതാവ് മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയിലായതിന് പിന്നാലെ അച്ഛൻ ഒളിവിൽ

എല്ലാ വിഷയത്തിനും എ പ്ലസ് ഇല്ലെന്ന് അറിഞ്ഞതോടെ മകനെ പിതാവ് മണ്‍വെട്ടിയുടെ കൈ കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അടികൊണ്ട് കുട്ടി അവശനായി. കുട്ടിയുടെ കഴുത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ പിതാവിനായുള്ള തിരച്ചിലിലാണ് പോലീസ്. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ് നേടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടിക്ക് അടിച്ച് അവശനാക്കി. കിളിമാനൂരാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
കിളിമാനൂര്‍ തട്ടത്തുമല ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കാണ് അച്ഛന്റെ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. തരക്കേടില്ലാത പഠിക്കുന്ന കുട്ടി എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ആറ് എ പ്ലസ് ഗ്രേഡ് വാങ്ങിയിരുന്നു. എന്നാല്‍ എല്ലാ വിഷയത്തിനും കുട്ടി എ പ്ലസ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം.
https://www.facebook.com/Malayalivartha


























