Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തൃശൂരിന് ഇനി പൂരക്കാലം... തട്ടകക്കാരുടെ ആര്‍പ്പുവിളികളില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറി

07 MAY 2019 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

തട്ടകക്കാരുടെ ആര്‍പ്പുവിളികളില്‍ തൃശൂര്‍ പൂരത്തിന് കൊടിയേറി. പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടിയില്‍ പതിനൊന്നരയോടെയും പാറമേക്കാവില്‍ 12നും കൊടിയേറി. തൃശൂരിന് ഇനി പൂരക്കാലം... പൂരത്തിന്റെ പ്രധാന പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും കൊടിയേറി. രാവിലെ പതിനൊന്നരയോടെയാണ്

തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിയേറിയത്. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പുറത്തേക്കെത്തിച്ചു പാരമ്പര്യാവകാശികള്‍ ഭൂമി പൂജ നടത്തി, ചെത്തിമിനുക്കിയ കവുങ്ങിന്‍മരത്തില്‍ ആലിലയും മാവിലയും ദര്‍ഭയും ചേര്‍ത്ത് അലങ്കരിച്ചു. പുറത്തെത്തിച്ച കൊടിക്കൂറ ദേവസ്വം പ്രതിനിധി ദേശക്കാര്‍ക്ക് കൈമാറി. കൊടിമരത്തില്‍ കെട്ടിയുയര്‍ത്തി. 12 ഓടെയാണ് പാറമേക്കാവ് ക്ഷേത്രത്തില്‍ കൊടിയേറിയത്.

ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ ഏറ്റുവാങ്ങി പാരമ്പര്യവകാശികള്‍ ഒരുക്കിയ മരത്തില്‍ കൊടികെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തി. േദവസ്വം പ്രതിനിധികളും ദേശക്കാരും ചേര്‍ന്നാണ് കൊടിയേറ്റിയത്. മന്ത്രി വി.എസ്.സുനില്‍കുമാറും കൊടിയേറ്റില്‍ പങ്കുചേര്‍ന്നു. ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം പുറത്തേക്കെഴുന്നെള്ളി വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ മണികണ്ഠനാലിലും, നായ്ക്കനാലിലും, നടുവിലാലിലും, പാറമേക്കാവിലെ പാലമരത്തിലും ദേശക്കാര്‍ കൊടി നാട്ടി.

സിംഹമുദ്രയുള്ള കൊടിക്കൂറയാണ് പാറമേക്കാവ് ഉപയോഗിച്ചത്. അഞ്ചാനപ്പുറത്ത് പുറത്തേക്കെഴുന്നെള്ളിപ്പിന് പെരുനംകുട്ടന്‍മാരാരുടെ പ്രാമാണത്തില്‍ മേളവും അരങ്ങേറി. ബ്രഹ്മസ്വം മഠത്തിലും, വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണി കുളത്തിലും ആറാട്ടിന് ശേഷം ഭഗവതിമാര്‍ തിരിച്ചെഴുന്നെള്ളി.

ബുധനാഴ്ച മുതല്‍ ദേശപ്പറയെടുപ്പിനായി ഭഗവതിമാര്‍ ഇറങ്ങും. ഘടകക്ഷേത്രങ്ങളില്‍ ആദ്യം ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലാണ് കൊടിയേറിയത്. 13നാണ് പൂരം, 11ന് സാമ്പിള്‍ വെടിക്കെട്ട്. 12ന് വിളംബരമറിയിക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതില്‍ നെയ്തലക്കാവ് ഭഗവതി തുറക്കും. ഓലപ്പടക്കത്തിന് സുപ്രീംകോടതി അനുമതി ലഭിച്ചതോടെ പൂരത്തിന്റെ പ്രതിസന്ധികള്‍ അവസാനിച്ചു. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാത്തതില്‍ തെക്കേഗോപുരനട തുറക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്. പൂരം കൊടിയേറിയതോടെ തൃശൂരിന്റെ മനസാകെ പൂരാവേശത്തിലാണ്. എങ്ങും പൂരക്കാഴ്ചകളുടേതാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (21 minutes ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (26 minutes ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (39 minutes ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (1 hour ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (2 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (2 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (2 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (4 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (4 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (4 hours ago)

Malayali Vartha Recommends