Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കരള്‍ കത്തും കഥനകഥ... മണലാരണ്യത്തില്‍ എല്ലുമുറിയെ പണി ചെയ്തത് കൊണ്ട് തികയാതെ ലോണെടുത്ത് വീടു വച്ചു; മകള്‍ ഒരു ഡോക്ടറായി കാണാന്‍ കൊതിച്ചു; എംബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയുടെ മോഹങ്ങള്‍ സ്വപ്നങ്ങളായി

15 MAY 2019 10:45 AM IST
മലയാളി വാര്‍ത്ത

കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്ക് നടപടി ആരംഭിച്ചതിനെത്തുടര്‍ന്ന് യുവതിയും മകളും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ഒരു നാട് നടുങ്ങിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര മഞ്ചവിളാകം ഓംമലൈയിക്കട റോഡരികത്ത് വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ആത്മഹത്യ ചെയ്തത്. 

15 വര്‍ഷം മുമ്പ് ചന്ദ്രന്‍ ഗള്‍ഫിലായിരുന്ന സമയത്താണ് കനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍നിന്നു ചന്ദ്രനും കുടുംബവും വീടുവയ്ക്കാന്‍ അഞ്ചുലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് ആ ജോലി നഷ്ടമായി. അതോടെ വായ്പയുടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. പലിശ പെരുകിയതോടെ ബാങ്കില്‍ അടയ്ക്കാനുള്ള തുക 6.85 ലക്ഷമായി. ഇതേത്തുടര്‍ന്ന് ബാങ്ക് ജപ്തി നടപടിയാരംഭിച്ചു. ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയശേഷം മരപ്പണി ചെയ്തിരുന്ന ചന്ദ്രന്‍ നിത്യച്ചെലവിനുതന്നെ ബുദ്ധിമുട്ടിയിരുന്നു. സ്ഥലം വിറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള ശ്രമവും വിജയിച്ചില്ല. കഴിഞ്ഞയാഴ്ച ബാങ്കിലെത്തിയ ചന്ദ്രന്‍, സ്ഥലം വില്‍ക്കാന്‍ സാവകാശം തേടിയതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ബാങ്ക് അനുവദിച്ചില്ല. ഇന്നലെ വൈകിട്ടുവരെയാണു പണമടയ്ക്കാന്‍ സമയമനുവദിച്ചത്. അത് കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. 

മകള്‍ കൈക്കുഞ്ഞായിരുന്ന സമയത്താണ് വെറും 4 വയസുള്ളപ്പഴാണ് ലോണെടുത്തത്. വലിയ സ്വപ്നം പൊട്ടിത്തകര്‍ന്നപ്പോള്‍ ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തി. കഷ്ടപ്പാടിനിടയിലും മകള്‍ വൈഷ്ണവിയെ നന്നായി പഠിപ്പിച്ചു. പഠിക്കാന്‍ മിടുക്കിയായ മകളെ ഏതറ്റം വരെ പഠിപ്പിക്കാനും മാതാപിതാക്കള്‍ ഒരുക്കമായി. അമ്മയായിരുന്നു ഏറ്റവുമധികം സപ്പോര്‍ട്ട് നല്‍കിയത്. 

വിദ്യാധിരാജ സ്‌കൂളില്‍ പത്താം ക്‌ളാസ് വരെ പഠനം നടത്തിയ വൈഷ്ണവി, നെയ്യാറ്റിന്‍കര കോണ്‍വെന്റ് സ്‌കൂളിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളേജില്‍ എംബിഎ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കൂടിയായിരുന്നു വൈഷ്ണവി.

ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ ആദ്യം കൈവിട്ട നീറ്റ് പരീക്ഷയെ വീണ്ടും നേരിട്ട് പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്നതിനിടെയാണ് ദുരന്തം. വൈഷ്ണവി പാലാ ബ്രില്യന്‍സിലും പിന്നാലെ തിരുവനന്തപുരത്തെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലും പഠിച്ചാണ് നീറ്റ് എഴുതിയത്. ഡോക്ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ വിദ്യാഭ്യാസ വായ്പ കിട്ടുമോയെന്ന് അച്ഛനോടൊപ്പം പോയി അന്വേഷിച്ച് കാത്തിരിക്കവേയാണ് കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി എത്തിയത്.

വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍ ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ഭവനവായ്പ തിരിച്ചടയ്ക്കുന്നതിന് മുടക്കം വന്നത്. ഏക മകളായ വൈഷ്ണവിയുടെ പഠനത്തിനായി ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നപ്പോള്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായതാണ് തിരിച്ചടവിന് മുടക്കം ഉണ്ടായതിന് കാരണമെന്ന് ചന്ദ്രന്‍ പറഞ്ഞു.

വീടും സ്ഥലവും വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചന്ദ്രന്‍. പക്ഷേ, വീട് വില്ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ കൂടുതല്‍ അവധി ചോദിച്ചു, പക്ഷേ, ബാങ്ക് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

ഭീഷണിയെ അതീജീവിച്ച് ഡോക്ടറാകാന്‍ ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ മാത്രമല്ല, ഒരു കുടുംബത്തെ കൂടിയാണ് ബാങ്ക് അധികൃതര്‍ തകര്‍ത്തത്.

ഇന്ന് ഉച്ചയോടെയാണ് അമ്മ ലേഖ (40)യും മകള്‍ വൈഷ്ണവി (19)യും തീക്കൊളുത്തിയത്. വൈഷ്ണവി ഉച്ചയ്ക്ക് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്.

കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍ നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (55 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends