Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചാകാന്‍ നോക്കുമ്ബോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും... മന്ത്രവാദ കളങ്ങളൊരുക്കി കുതന്ത്രവുമായി നടന്ന ചന്ദ്രനേയും അമ്മ കൃഷ്ണമ്മയേയും കുടുക്കിയത് അമ്മയുടെയും മകളുടെയും ബുദ്ധി.. തന്റെ പ്രിയതമയും മകളും തന്നെ വിട്ടുപോയെന്ന വാർത്ത ഭര്‍ത്താവ് ചന്ദ്രന്റെ മുഖത്ത് വേദനയുണ്ടാക്കിയിരുന്നില്ല! മരണത്തിന് ശേഷവും ബാങ്കുകാര്‍ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞത് കഥ മറ്റൊരു വഴിക്ക് കൊണ്ടു പോയി.. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് തെറ്റാണെന്ന് വാദിച്ച് ചന്ദ്രൻ

16 MAY 2019 09:24 AM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായത്. ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

അതേസമയം 'ഞങ്ങളുടെ പ്രേതമേ ഇനി കാണൂ'- ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ വെള്ളിയാഴ്ച വൈകുന്നേരം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെയാണ്. മരണം നടക്കുന്നതിന്റെ തലേന്ന് വൈകിട്ടും ആത്മഹത്യ ചെയ്യുമെന്ന സൂചന പങ്കുവച്ചതായി ശാന്ത പറഞ്ഞു. മരിക്കുന്ന കാര്യം മകള്‍ വൈഷ്ണവിയോട് പറഞ്ഞപ്പോള്‍ അവളുടെ പ്രതികരണവും ശാന്തയെ ഞെട്ടിച്ചിരുന്നു. 'ചാകാന്‍ നോക്കുമ്ബോള്‍ അമ്മ മാത്രം മരിച്ചാല്‍ ഞാന്‍ ഒറ്റയ്ക്കാകും, ഞാന്‍ മരിച്ചാല്‍ അമ്മയും ഒറ്റയ്ക്കാകും'. ഇതും ശാന്തയോട് ലേഖ പറഞ്ഞിരുന്നു. മരിക്കുന്നതിന് 10 മിനിറ്റ് മുന്‍പും ലേഖ ശാന്തയുടെ വീട്ടിലേക്ക് വന്നിരുന്നു. ബാങ്കില്‍ നിന്ന് വിളിച്ചിരുന്നുവെന്നും പൈസയുടെ കാര്യമൊന്നും ശരിയായില്ലല്ലോ എന്നും പറഞ്ഞു. ഇത്രയും പറഞ്ഞിട്ടാണ് തിരികെ പോയത്. അതിന് ശേഷമായിരുന്നു ആത്മഹത്യ. അതുകൊണ്ട് തന്നെ എല്ലാം മനസ്സില്‍ ഉറപ്പിച്ചായിരുന്നു അമ്മയും മകളും മരണം വരിച്ചത്. അതുകൊണ്ടാണ് വിശദമായ ആത്മഹത്യാ കുറിപ്പും എഴുതിയത്. ഇതാണ് വാദികളെ പ്രതികളാക്കിയത്.

അതേസമയം ജപ്തി നടപടികളില്‍ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത പ്രചരിച്ചപ്പോഴും ഭര്‍ത്താവ് ചന്ദ്രന്റെ മുഖത്ത് വേദനയുണ്ടായിരുന്നില്ല. മരണത്തിനു ശേഷവും ബാങ്കുകാര്‍ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞത് കഥ മറ്റൊരു വഴിക്ക് കൊണ്ടു പോയി. കുടുംബ പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞു വയ്ക്കാനായിരുന്നു ശ്രമം. എന്നാല്‍ പൊടുന്നനെ കത്തിയമര്‍ന്ന മുറിയിലേക്ക് പൊലീസ് പരിശോധനയ്ക്ക് എത്തി. അമ്മ ലേഖയും മകള്‍ വൈഷ്ണവിയും ചുവരില്‍ എഴുതിയ ഒട്ടിച്ച കത്ത് പൊലീസ് കണ്ടു. കത്ത് മുറിയില്‍ മറ്റൊരിടത്ത് വച്ചാല്‍ കത്തി നശിക്കുമെന്നുള്ളതു കൊണ്ടാണ് അമ്മയും മകളും അത് ചുവരില്‍ ഒട്ടിച്ചത്. ഈ ബുദ്ധിയാണ് മന്ത്രവാദ കളങ്ങളൊരുക്കി കുതന്ത്രവുമായി നടന്ന ചന്ദ്രനേയും അമ്മ കൃഷ്ണമ്മയേയും കുടുക്കിയത്.

'ഞാനിതില്‍ ഉത്തരവാദിയൊന്നുമല്ല. ഞാനല്ല, അമ്മയാണ് അവളുമായി വഴക്ക് കൂടുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മന്ത്രവാദം ചെയ്തിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത് തെറ്റാണ്. അവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നു വന്നിട്ട് 6 മാസമായിട്ടേയുള്ളു.'-ഇങ്ങനെയാണ് പുതിയ മൊഴി. ചൊവ്വാഴ്ച 'ഒരു വഴക്കുമുള്ള വീടല്ല. അടിയും പിടിയും പിണക്കവുമില്ല. വസ്തു വിറ്റു പണമാക്കാന്‍ എന്റെ മകള്‍ എത്ര ദിവസമായി ഓടിനടക്കാന്‍ തുടങ്ങിയിട്ട്. 40 ലക്ഷം രൂപ പറഞ്ഞ സ്ഥലമാണ്. 24 ലക്ഷത്തിന് വില്‍ക്കാമെന്നു പറഞ്ഞിട്ടും ആ ബ്രോക്കര്‍ ചതിച്ചു' -ഇതായിരുന്നു ആദ്യ ദിവസത്തെ കൃഷ്ണ്ണമ്മയുടെ കണ്ണീര്‍ നിറഞ്ഞ വിശദീകരണം. ഇന്നലെ ഇത് വിഴുങ്ങേണ്ടി വന്നു. തെറ്റു കണ്ടാല്‍ ഞാന്‍ ചൂണ്ടിക്കാണിക്കും, അത്രയേ ചെയ്തിട്ടുള്ളു. മന്ത്രവാദമൊന്നുമില്ല, മഹാദേവനെ പ്രാര്‍ത്ഥിച്ചു കഴിയുന്നയാളാണു ഞാന്‍. വീടു വില്‍ക്കാന്‍ ഞാന്‍ തടസ്സം നിന്നിട്ടില്ല-ഇങ്ങനെയായി കൃഷ്ണമ്മയുടെ മൊഴി. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends