Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തിരുവനന്തപുരം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി ഇടത് അഭിഭാഷക സംഘടന നേതാവ്- പല പ്രമുഖരുടെയും അടുത്ത സുഹൃത്ത്

16 MAY 2019 03:08 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സ്‌ (ഡി.ആര്‍.ഐ) ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്‌.. ഭാര്യയെ സ്വര്‍ണക്കടത്തിന്റെ കാരിയറായി ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്.

ബിജുവിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചെന്നാണ് വിനീതയുടെ മൊഴി. 20 കിലോ സ്വര്‍ണമാണ് ഇത്തരത്തിൽ കടത്തിയത്

ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യകണ്ണിയായ ജിത്തുവിനെ പിടികൂടാന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനും ഡിആര്‍ഐ തീരുമാനിച്ചു.

അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് കള്ളക്കടത്തിനു പിന്നിലെന്ന് പോലീസ് തെളിവു ലഭിച്ചു. ഇടതു അഭിഭാഷക സംഘടന നേതാവും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന അഡ്വ. ബിജു മോഹനന്‍ ഉള്‍പ്പെടെ പ്രമുഖർ ഉൾപ്പെട്ട വലിയൊരു റാക്കറ്റ് പിന്നിലുണ്ടെന്നാണ് സൂചന.

ഇതു കൂടാതെ വിദേശ കറന്‍സികളുടെ കടത്തലിനും കാരിയറായെന്നും വിനീതയുടെ മൊഴിയില്‍ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിനീതയെ റിമാന്‍ഡ് ചെയ്തത്. ബിജുവും സ്വര്‍ണക്കടത്ത് സംഘത്തിലെ മറ്റ് മുഖ്യകണ്ണികളായ വിഷ്ണു, ജിത്തു എന്നിവരും ഒളിവിലാണ്.

മലയാളിയെങ്കിലും പൂര്‍ണമായും ദുബായില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ജിത്തു അവിടെ ഒളിവിലെന്ന നിഗമനത്തില്‍ കണ്ടെത്താനായി വിദേശ ഏജന്‍സികളുടെ സഹായം തേടിയേക്കും. അതേസമയം കേരളത്തില്‍ തന്നെയുണ്ടെന്ന് കരുതുന്ന അഡ്വ. ബിജുവും വിഷ്ണും കീഴടങ്ങിയേക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

കഴിഞ്ഞ ദിവസം എട്ടു കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തില്‍ പിടിയിലായ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടര്‍ തിരുമല സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന എന്നിവരില്‍നിന്നാണ്‌ ഇതിനു പിന്നിലുള്ള സംഘത്തെപ്പറ്റി വിവരം ലഭിച്ചത്‌.

അഭിഭാഷകനായ ബിജുവാണു സംഘത്തിലെ പ്രധാനിയെന്നും വിനീതയെ ഉപയോഗിച്ച്‌ നാലു തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാന്നും തുടരന്വേഷണത്തില്‍ വ്യക്‌തമായി.

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ അടുത്ത സൂഹൃത്താണ് ബിജു മോഹനന്‍. ഇരുവരും ഒരേ ഓഫീസിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജുവിനേയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. ഒരേ ഓഫീസിലെ രണ്ടു പേര്‍ മത്സരിക്കേണ്ട എന്ന ധാരണയില്‍ ബിജു പിന്മാറുകയായിരുന്നു.

പാചക വിദഗ്ധയും ഇടതു സഹയാത്രികയുമായ അഭിഭാഷകയുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നതിനാൽ അവരും സംശയത്തിലിന്റെ നിഴലിൽ ഉണ്ട്‌ . അവര്‍ക്ക് ഇടപാടില്‍ പങ്കാളിത്തം ഉണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്

ബിജുവും ഭാര്യയും തുടര തുടരെ ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വര്‍ണ്ണം കൊണ്ടു വന്നിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. .


സെറീനയും നേരത്തേ 10 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു . മസ്‌കറ്റില്‍ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ബിജു വഴിയാണ്‌ സെറീന സുനില്‍കുമാറിനെ പരിചയപ്പെട്ടത്‌.

ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീന നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ട്‌. ബിജു അഞ്ചു തവണ നേരിട്ടെത്തി സ്വര്‍ണം കടത്തി.അഡ്വ.ബിജുവിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വർണം കടത്തിയതെന്ന് അറസ്റ്റിലായ സുനില്‍കുമാറും സെറീനയും മൊഴി നല്‍കിയിട്ടുണ്ട്

സുനില്‍കുമാറിനും സെറീനയ്‌ക്കും സ്വര്‍ണം കടത്തുന്നതിനു കമ്മീഷണ് ലഭിച്ചിരുന്നെന്നും ഇവർ വെളിപ്പെടുത്തി .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends