ശൈലജ ടീച്ചർ കണ്ണുരുട്ടി , പ്രതിഭ അഭിപ്രായം പിൻവലിച്ചു; സ്വന്തം എംഎല്‍എയ്ക്ക് സൈബര്‍ പടയാളികളില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്ത കായംകുളം എംഎല്‍എ യു പ്രതിഭക്ക് സിപിഎം സൈബര്‍ സഖാക്കളുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തന്‍റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു പ്രതിഭ കമന്‍റ് ചെയ്തത്. ഇതോടെ സഖാക്കള്‍ തലങ്ങും വിലങ്ങും എത്തി പ്രതിഭയെ പാര്‍ട്ടി മര്യാദ ഓർമിപ്പിച്ച് ൽ തുടങ്ങി. ഇതിനിടെ സ്വന്തം എംഎല്‍എയ്ക്ക് സൈബര്‍ പടയാളികളില്‍ നിന്നും നേരിടേണ്ടി വന്ന ആക്രമണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍ . തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
സ്ഫുട താരകൾ കൂരിരുട്ടിലുണ്ടെന്നു കുമാരനാശാൻ തമാശ പറഞ്ഞതല്ല. അക്കാര്യം കായംകുളം എംഎൽഎയ്ക്ക് അല്പം വൈകിയാണെങ്കിലും മനസിലായി. ആരോഗ്യ മന്ത്രിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു കീഴെ നിർദ്ദോഷമായ ഒരു കമൻ്റിട്ടപ്പോൾ പ്രതിഭ ഇത്രയും കരുതിയില്ല. ആറന്മുളയ്ക്കു കിട്ടുന്ന പരിഗണന കായംകുളത്തിനും കിട്ടണം എന്നേ ആഗ്രഹിച്ചുളളൂ. പക്ഷേ വെളുക്കാൻ തേച്ചത് വെളളപ്പാണ്ടായി. ശൈലജ ടീച്ചർ കണ്ണുരുട്ടി; പ്രതിഭ അഭിപ്രായം പിൻവലിച്ചു.
പക്ഷേ സൈബർ സഖാക്കൾ വിട്ടില്ല. മന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അവഹേളിച്ചു എന്നാരോപിച്ച് എംഎൽഎയ്ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. പ്രതിഭയുടെ ലിപ്സ്റ്റിക്കും നെയിൽ പോളീഷും കുടുംബ പ്രശ്നങ്ങളും വരെ വിമർശന വിധേയമായി.
സൈബർ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചപ്പോൾ തെറിയോടു തെറിയായി. കുലംകുത്തിയായി മുദ്രകുത്തി. പ്രതിഭ അടുത്ത തവണ കൈപ്പത്തി അടയാളത്തിൽ മത്സരിക്കുമെന്ന് പ്രചരിപ്പിക്കുന്നു.
അതേസമയം, ഇന്നാട്ടിലെ നല്ലവരായ കോൺഗ്രസ്, ലീഗ്, ബിജെപി സൈബർ പോരാളികൾ പ്രതിഭയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുകയാണ്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പാവം പണ്ടേ മാപ്പു പറഞ്ഞു പൊതു പ്രവർത്തനം അവസാനിപ്പിച്ചേനെ. വൈകിയാണെങ്കിലും സൈബർ സഖാക്കളുടെ വിപ്ലവ വീര്യം അനുഭവിച്ചറിഞ്ഞ പ്രതിഭയ്ക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ എന്നും ഫേസ്ബുക്കിൽ കുറിച്ചു.
യു പ്രതിഭ കെ കെ ശെെലജയുടെ പോസ്റ്റില്‍ ചെയ്ത കമന്‍റിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്. 2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്.
https://www.facebook.com/Malayalivartha






















