ലോക് താന്ത്രിക് ജനതാദള്‍ ജെഡിഎസിലേയ്ക്ക്; ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും, ലോക്താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നു

കേരളത്തിലെ ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാകും ലയനം. ജനതാദളുകള്‍ ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയും, ലോക്താന്ത്രിക് സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നു. 24 ന് നടക്കുന്ന ചര്‍ച്ചയില്‍ ലയനം സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.
ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിയില്‍ ലയിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ എല്‍ജെഡി സംസ്ഥാന ഘടകത്തില്‍ നേരത്തെ തന്നെ കടുത്ത ഭിന്നത രൂപപ്പെട്ടിരുന്നു. ആര്‍ജെഡിയില്‍ ലയിക്കാനുള്ള ശരത് യാദവിന്‍റെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് കേരള ഘടത്തിലെ പലനേതാക്കള്‍ക്കും ഉള്ളതും. കേരളത്തില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത ഒരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനേക്കാള്‍ ഗുണകരമാവുക ജെഡിഎസിലേക്ക് തന്നെ മടങ്ങിപ്പോവുന്നതാണെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം.
2009 ല്‍ എല്‍ഡിഎഫ് വിടുംവരെ വീരേന്ദ്രകുമാറും കൂട്ടരും ദേവഗൗഡ നയിക്കുന്ന ജനതാദള്‍ എസില്‍ ആയിരുന്നു. അവിടെ നിന്നും ജെഡിയുവിലേക്ക് പോയ വീരനും കൂട്ടരും പിന്നീട് നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് ജെഡിയു വിട്ടു. പിന്നടീ ശരത് യാദവ് രൂപീകരിച്ച ലോക് താന്ത്രിക് ജനതാദളില്‍ ചേര്‍ന്നു.
ആര്‍ജെഡിയില്‍ ലയിക്കാനുള്ള ശരത് യാദവിന്‍റെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് കേരള ഘടത്തിലെ പലനേതാക്കള്‍ക്കും ഉള്ളതും. കേരളത്തില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത ഒരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനേക്കാള്‍ ഗുണകരമാവുക ജെഡിഎസിലേക്ക് തന്നെ മടങ്ങിപ്പോവുന്നതാണെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം.
ജനതാദള്‍ എസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണന്‍ കുട്ടിയും, ലോക്താന്ത്രിക് ജനതാ ദള്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 24 ന് നടക്കുന്ന ചര്‍ച്ചയില്‍ ലയനം സബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.
https://www.facebook.com/Malayalivartha






















