Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം വീണ്ടും നേടി മലയാളി വാര്‍ത്ത; ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ മലയാളി വാര്‍ത്തയ്ക്ക് ഇത് അഭിമാന നിമിഷം

16 MAY 2019 05:01 PM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം വീണ്ടും മലയാളി വാര്‍ത്ത കരസ്ഥമാക്കി. ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ശ്രദ്ധേയമായ മലയാളി വാര്‍ത്തയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പുരസ്‌കാരമാണിത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും മലയാളി വാര്‍ത്തയുടെ ചീഫ് എഡിറ്ററായ സോയിമോന്‍ മാത്യു അവാര്‍ഡ് ഏറ്റുവാങ്ങി.

അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത രാജ്യാന്തര ബാല ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് സ്വാഗതം പറഞ്ഞു. കെ.ട.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗം കെ. രാജു, പശുപതി, ഒ.എം ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഭാരതി, ബാലശ്രീ പുരസ്‌ക്കാര ജേതാവ് മധുരിമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മലയാളി വാര്‍ത്ത ഓണ്‍ലൈനിലും മലയാളി വാര്‍ത്ത യൂട്യുബിലും കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേളയെപ്പറ്റി നല്‍കിയ മികച്ച എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് അര്‍ഹമായത് . കുട്ടികളുടെ ചലച്ചിത്രോത്സവത്തിന്റെ ശോഭ അതേ ആവേശത്തോടെയും പ്രാധാന്യത്തോടെയുമാണ് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചലച്ചിത്രോത്സവ വേദിയിലും മലയാളി വാര്‍ത്തയുടെ ഓഫീസിലും ഇതിനായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നു.

15 ലക്ഷത്തോളം വായനക്കാരും 12 ലക്ഷത്തിലധികം ഫേസ്ബുക് ഫോളോവേഴ്സും 10 ലക്ഷത്തിലധികം യുട്യൂബ് ഫോളോവേഴ്‌സുമുള്ള ഓൺലൈൻ മാധ്യമമാണ് മലയാളിവാർത്ത. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ വായനക്കാര്‍ക്ക് യാതൊരു തടസവും കൂടാതെ മലയാളത്തില്‍ വായിക്കാന്‍ കഴിയുന്ന പ്രത്യേക സാങ്കേതിക വിദ്യയാണ് ഒരുക്കിയിരിക്കുന്നത്.

2012 ലാണ് മലയാളി വാര്‍ത്ത പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. എന്നാല്‍ മറ്റ് മുന്‍നിര പത്രങ്ങളെക്കാളുപരി മലയാളി വാര്‍ത്ത പെട്ടെന്ന് ഓണ്‍ലൈനില്‍ വൈറലായി. വാര്‍ത്തകളുടെ സൂക്ഷ്മതയും ആരും നല്‍കാത്ത വാര്‍ത്തകളും മലയാളിവാര്‍ത്തയെ വ്യത്യസ്ഥമാക്കി. മലയാളി വാര്‍ത്ത കൊണ്ടു വന്ന പല സാമൂഹിക വിഷയങ്ങളും മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തു. എല്ലാ ജില്ലകളിലെ റിപ്പോർട്ടറുമാരുമടക്കം എഴുപതോളം ജീവനക്കാർ അടങ്ങുന്നതാണ് ഈ മാധ്യമ സ്ഥാപനം. 7 വര്‍ഷം കൊണ്ട് മലയാളി വാര്‍ത്ത മലയാളികളുടെ ഭാഗമായതിന് പിന്നില്‍ ലോകമെമ്ബാടുമുള്ള മലയാളികളുടെ പിന്തുണയുണ്ട്.

രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണുന്നതിനേക്കാള്‍ പുസ്തകങ്ങളും ആനുകാലികങ്ങളിലും വായിക്കാന്‍ പ്രേരിപ്പിക്കണമെന്ന് ഉദ്ഘാടനം നിർവഹിച്ചശേഷം അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ചില വീടുകളില്‍ കുടുംബസമേതം കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത സിനിമകള്‍ കാണുന്നുണ്ട്. തിയേറ്ററില്‍ സെന്‍സര്‍ ചെയ്യുന്ന സിനിമകളാണ് കാണിക്കുന്നത്. അത്തരത്തിലുള്ള ചില സിനിമകളിലും പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ആ രീതികള്‍ മാറണം. അതുപോലെ ചലച്ചിത്രമേളകളില്‍ എങ്ങനെ സിനിമ എടുക്കാം എന്നതിനെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. കുട്ടികളുടെ സിനിമകളോട് മുഖംതിരിച്ച് നില്‍ക്കുന്ന മാതാപിതാക്കളുടെ രീതിയും മാറണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.

മേളയില്‍ കുട്ടികള്‍ സംവിധാനം ചെയ്ത നാല് സിനിമകളില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത യു ടേണ്‍ ടു ദ നേച്ചറിന്റെ സംവിധായിക ദേവുകൃഷ്ണ എസ് നാഥിന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ പുരസ്‌ക്കാരം നല്‍കി. മികച്ച നടനായ ഗോകുല്‍ എല്‍.എല്‍, നടിയായ നേഹ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കി. ചലച്ചിത്രമേള മികച്ച രീതിയില്‍ കവര്‍ ചെയ്തതിന് മലയാളമനോരമയ്ക്ക് ഒന്നാം സ്ഥാനവും മാതൃഭൂമിക്കും കേരളകൗമുദിക്കും രണ്ടാംസ്ഥാനവും ദേശാഭിമാനിക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. പ്രോത്സാഹന സമ്മാനം മാധ്യമത്തിനും കലാകൗമുദിക്കും മെട്രോവാര്‍ത്തയ്ക്കും നല്‍കി.

ഇംഗ്ലീഷ് പത്രങ്ങളില്‍ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും രണ്ടാം സ്ഥാനം ഡെക്കാണ്‍ ക്രോണിക്കിളിനും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ജീവന്‍ ടി.വിക്കും രണ്ടാംസ്ഥാനം കൈരളി ടി.വിക്കും മൂന്നാം സ്ഥാനം എ.സിവിക്കും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കൈരളി ടി.വിയിലെ ഷീജ, ഏഷ്യാനെറ്റിലെ പ്രകുല, ഏഷ്യാനെറ്റിലെ നേഹ എസ് ജീവന്‍ ടി.വിയിലെ മോനിഷ എന്‍.ജി എന്നിവര്‍ക്ക് ലഭിച്ചു.മികച്ച ഓണ്‍ലൈന്‍ മാധ്യമമായി മലയാളിവാര്‍ത്ത ഡോട്ട് കോമിനെയും രണ്ടാമത്തെ ഓണ്‍ലൈന്‍ മാധ്യമമായി ഇ.ടി.വി ഭാരതിനെയും തെരഞ്ഞെടുത്തു. ശ്രമവ്യമാധ്യമത്തിനുള്ള പുരസ്‌ക്കാരം ആകാശവാണിയും റെഡ് എഫ്.എമ്മും നേടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends