Widgets Magazine
23
May / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികള്‍ക്കുള്ള സിനിമകള്‍ കാണാനുള്ള വേദിയായി ബാലചലച്ചിത്രമേള മാറി: അടൂര്‍ ഗോപാലകൃഷ്ണന്‍

16 MAY 2019 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ലീഡ് രണ്ട് ലക്ഷം കടന്നു; രാഹുൽ ഗാന്ധി കേരള ചരിത്രം മാറ്റിയെഴുതുന്നു; ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി

ആശ്വസിക്കാന്‍ മമതയ്ക്ക് വകയില്ല... മമതയും മോദിയും തമ്മിലുള്ള അങ്കത്തില്‍ മമതയ്ക്ക് കാലിടറുന്നു; ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍

രാഹുലിന്റെ പൊടിപോലുമില്ല... വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നു; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പാകുന്നു; ഒരു പ്രതീക്ഷയും നല്‍കാതെ രാഹുല്‍ ഗാന്ധിയും സംഘവും 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു

തിരുവനന്തപുരം: കുട്ടികള്‍ ധാരാളം സിനിമകള്‍ കാണുന്നുണ്ടെങ്കിലും അവര്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ കാണുന്നതിനുള്ള അവസരങ്ങള്‍ തീരെ കുറവാണ്, എന്നാല്‍ ഐ.സി.എഫ്.എഫ്.കെയിലൂടെ ശിശുക്ഷേമസമിതിക്ക് അതിന് സാധിച്ചെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യാന്തര ബാല ചലച്ചിത്രമേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 13 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമകള്‍ രാജ്യത്ത് എല്ലായിടത്തുമുണ്ട്. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഉള്‍പ്പെടെയുള്ളവരുടെ പക്കലും സ്‌കൂളുകളിലും അത്തരം സിനിമകള്‍ കാണിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. എന്നാല്‍ പ്രായത്തിനനുസരിച്ചുള്ള സിനിമകള്‍ അവരെ കാണിക്കുന്നില്ല. അതുണ്ടാകണമെന്നും അടൂര്‍ ഗോപാലകൃഷ്ണ്‍ ആവശ്യപ്പെട്ടു.

സിനിമ കാണുന്നതിനേക്കാള്‍ പുസ്തകങ്ങളും ആനുകാലികങ്ങളിലും വായിക്കാന്‍ പ്രേരിപ്പിക്കണമെന്നും അടൂര്‍ പറഞ്ഞു. ചില വീടുകളില്‍ കുടുംബസമേതം കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത സിനിമകള്‍ കാണുന്നുണ്ട്. തിയേറ്ററില്‍ സെന്‍സര്‍ ചെയ്യുന്ന സിനിമകളാണ് കാണിക്കുന്നത്. അത്തരത്തിലുള്ള ചില സിനിമകളിലും പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ ആ രീതികള്‍ മാറണം. അതുപോലെ ചലച്ചിത്രമേളകളില്‍ എങ്ങനെ സിനിമ എടുക്കാം എന്നതിനെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. കുട്ടികളുടെ സിനിമകളോട് മുഖംതിരിച്ച് നില്‍ക്കുന്ന മാതാപിതാക്കളുടെ രീതിയും മാറണമെന്നും അടൂര്‍ ആവശ്യപ്പെട്ടു.

മേളയില്‍ കുട്ടികള്‍ സംവിധാനം ചെയ്ത നാല് സിനിമകളില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത യു ടേണ്‍ ടു ദ നേച്ചറിന്റെ സംവിധായിക ദേവുകൃഷ്ണ എസ് നാഥിന് കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ പുരസ്‌ക്കാരം നല്‍കി. മികച്ച നടനായ ഗോകുല്‍ എല്‍.എല്‍, നടിയായ നേഹ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കി. ചലച്ചിത്രമേള മികച്ച രീതിയില്‍ കവര്‍ ചെയ്തതിന് മലയാളമനോരമയ്ക്ക് ഒന്നാം സ്ഥാനവും മാതൃഭൂമിക്കും കേരളകൗമുദിക്കും രണ്ടാംസ്ഥാനവും ദേശാഭിമാനിക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. പ്രോത്സാഹന സമ്മാനം മാധ്യമത്തിനും കലാകൗമുദിക്കും മെട്രോവാര്‍ത്തയ്ക്കും നല്‍കി.

ഇംഗ്ലീഷ് പത്രങ്ങളില്‍ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനും രണ്ടാം സ്ഥാനം ഡെക്കാണ്‍ ക്രോണിക്കിളിനും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച കവറേജിനുള്ള ഒന്നാം സ്ഥാനം ജീവന്‍ ടി.വിക്കും രണ്ടാംസ്ഥാനം കൈരളി ടി.വിക്കും മൂന്നാം സ്ഥാനം എ.സിവിക്കും ലഭിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് കൈരളി ടി.വിയിലെ ഷീജ, ഏഷ്യാനെറ്റിലെ പ്രകുല, ഏഷ്യാനെറ്റിലെ നേഹ എസ് ജീവന്‍ ടി.വിയിലെ മോനിഷ എന്‍.ജി എന്നിവര്‍ക്ക് ലഭിച്ചു. മികച്ച ഓണ്‍ലൈന്‍ മാധ്യമമായി മലയാളിവാര്‍ത്ത ഡോട്ട് കോമിനെയും രണ്ടാമത്തെ ഓണ്‍ലൈന്‍ മാധ്യമമായി ഇ.ടി.വി ഭാരതിനെയും തെരഞ്ഞെടുത്തു. ശ്രമവ്യമാധ്യമത്തിനുള്ള പുരസ്‌ക്കാരം ആകാശവാണിയും റെഡ് എഫ്.എമ്മും നേടി.

ചടങ്ങില്‍ സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് സ്വാഗതം പറഞ്ഞു. കെ.ട.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗം കെ. രാജു, പശുപതി, ഒ.എം ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഭാരതി, ബാലശ്രീ പുരസ്‌ക്കാര ജേതാവ് മധുരിമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മേളയ്ക്കിടെ ശിശുക്ഷേമസമിതി അവധിക്കാല ക്യാമ്പായ കിളിക്കൂട്ടം കുട്ടികള്‍ കഥയെഴുതി സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെ പ്രദര്‍ശനവും കൈരളി തിയേറ്ററില്‍ നടന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലീഡ് രണ്ട് ലക്ഷം കടന്നു; രാഹുൽ ഗാന്ധി കേരള ചരിത്രം മാറ്റിയെഴുതുന്നു; ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് രാഹുല്‍ ഗാന്ധി  (57 minutes ago)

ആശ്വസിക്കാന്‍ മമതയ്ക്ക് വകയില്ല... മമതയും മോദിയും തമ്മിലുള്ള അങ്കത്തില്‍ മമതയ്ക്ക് കാലിടറുന്നു; ബംഗാളില്‍ ബിജെപി കുതിക്കുന്നു; സിപിഎം സിറ്റിങ് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് പിന്നില്‍  (1 hour ago)

ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു ഇനി വെറും ഓട്ടക്കാലണ  (1 hour ago)

ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി നേപ്പാളിൽ റിമി ടോമി... ചിത്രങ്ങൾ വൈറൽ  (1 hour ago)

രാഹുലിന്റെ പൊടിപോലുമില്ല... വീണ്ടും മോദി തരംഗം ആഞ്ഞടിക്കുന്നു; എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പാകുന്നു; ഒരു പ്രതീക്ഷയും ന  (1 hour ago)

ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വ്വീസുകളുടെ സമയക്രമം നിശ്ചയിച്ചു, കരിപ്പൂരില്‍ നിന്നുള്ള ആദ്യവിമാനം ജൂലൈ ഏഴിന്  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു  (1 hour ago)

എക്സിറ്റ്പോൾ ഫലങ്ങൾ ശരിവച്ച് എൻഡിഎ കുതിപ്പ്; എന്‍ഡിഎ - 335 , യുപിഎ - 102 , മറ്റുള്ളവ- 115; ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു; എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്  (2 hours ago)

ഇന്ത്യ മാറുന്നു... ബിജെപി വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ കാളക്കൂറ്റനും കുതിച്ചുയരുന്നു; സെന്‍സെക്‌സില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 40,000 കടന്നു; ലോക രാജ്യങ്ങളും ഇന്ത്യയും ഉറ്റുനോക്കുന്നു  (2 hours ago)

കേന്ദ്രത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം... മോദിക്കു രണ്ടാമൂഴം...  (2 hours ago)

രാഹുൽ പിന്നിൽ; അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ; അമേഠിയിൽ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി  (2 hours ago)

മാല പിടിച്ചു പറിക്കാൻ ശ്രമിക്കല്ലേ മക്കളെ... അങ്ങനെയിങ്ങനെയൊന്നും പെട്ടെന്ന് ഇനി രക്ഷപെടാൻ ആവില്ല! മാലപൊട്ടിച്ചാല്‍ ഇനി പത്ത് വര്‍ഷം ശിക്ഷ  (2 hours ago)

തമിഴ്നാട് ഫലം വരുമ്പോൾ സർക്കാർ താഴെ വീഴുമോ എന്ന ആശങ്കയിൽ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുന്ന ആദ്യ മണിക്കൂറുകളില്‍ യു.ഡി.എഫ് തരംഗം... പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യത  (2 hours ago)

ഓഖിയും പ്രളയവും ശബരിമലയും ചര്‍ച്ച് ആക്ടും പള്ളിത്തര്‍ക്കവും പെരിയ ഇരട്ടക്കൊലപാതകവും കര്‍ഷക ആത്മഹത്യകളും ഒന്നും മറന്നില്ല ജനം  (2 hours ago)

Malayali Vartha Recommends