പാറ്റൂര്‍ ഭൂമി ഇടപാട്: ചീഫ് സെക്രട്ടറിക്കെതിരെ തെളിവില്ല, ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു

വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ലോകായുക്തയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അടക്കം 15 ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത കേസെടുത്തു. പുറമ്പോക്ക് ഭൂമിയായിരുന്ന 30.98 സെന്റ് കൈയേറിയാണ് ഫ്‌ളാറ്റ് നിര്‍മിച്ചതെന്നും എ.ഡി.ജിപി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഭൂമിയടപാടില്‍ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഭൂമിയിടപാടില്‍ താനടക്കം ആരും അനുമതി കൊടുത്തിട്ടില്ല. സത്യസന്ധരും മിടുക്കരുമായ ഉദ്യോഗസ്ഥരെ അവഹേളിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാറ്റൂരിലെ ഭൂമി തട്ടിപ്പിന് ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷണ്‍, നിവേദിത പി. ഹരന്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍ എന്നിവര്‍ കൂട്ടുനിന്നുവെന്നായിരുന്നു ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് സെക്രട്ടറിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























