ഓണത്തിരക്കിനിടെ നാടണയാൻ ഇനി കാത്തിരിക്കേണ്ട..സ്പെഷ്യൽ ട്രെയിൻ..ട്രെയിനിൻ്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്..വിശദാംശങ്ങൾ പരിശോധിക്കാം..

ഇനി ഓണകാലമാണ് വരാൻ പോകുന്നത് . നാട്ടിലേക്കു യാത്ര ചെയ്യുന്നവർ ധാരാളമാണ് . ഓണത്തിരക്കിനിടെ നാടണയാൻ ട്രെയിൻ-ബസ് ടിക്കറ്റുകൾക്കായി നെട്ടോട്ടമോടുന്ന മലയാളികൾക്ക് ആശ്വാസവുമായി റെയിവെ.ഹുബ്ബള്ളി-കോട്ടയം എക്സ്പ്രസ് ( 07351) ആണ് ഒരു ട്രെയിൻ. ഹുബ്ബള്ളിയിൽ നിന്നും 25 ന് വൈകീട്ട് 6.30 ഓടെയാണ് ട്രെയിൻ പുറപ്പെടുക. തിരുവോണത്തിന് വൈകീട്ട് 4.40 ഓടെ കോട്ടയത്ത് എത്താം. പലാക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൌണ്‍ എന്നിവിടങ്ങളിലെല്ലാം ട്രെയിനിന്‍ സ്റ്റോപ്പ് ഉണ്ടാകും.
തിരിച്ചുള്ള ട്രെയിൻ തിരുവോണ ദിനം രാത്രി 10.30 ന് കോട്ടയത്ത് നിന്ന് എടുക്കും. അടുത്ത ദിവസം വൈകീട്ട് 8.00 ഓടെ ഹുബ്ബള്ളിയിലും എത്തും.ഇതേ സർവീസ് 29 നും 30 നും സർവ്വീസ് നടത്തുന്നുണ്ട്. 29 ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. വൈകീട്ട് 3.15 നാണ് യാത്ര തിരിക്കുക. തിരിച്ച് കോട്ടയത്ത് നിന്ന് രാത്രി 10.30 ഓടെ പുറപ്പെട്ട് പിറ്റേന്ന് പാവിലെ 8 ന് ഹുബ്ബള്ളിയിലും എത്തും.ട്രെയിൻ നമ്പർ 06119 ചെന്നൈ - കൊല്ലം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ബുധനാഴ്ചകളിൽ (ഓഗസ്റ്റ് 12, 19, 26,) സർവ്വീസ് നടത്തും. വൈകീട്ട് 3.10നാണ് ട്രെയിൻ പുറപ്പെടുക.
തൊട്ടടുത്ത ദിവസം രാവിലെ 7.20ന് കൊല്ലം ജംഗ്ഷനിൽ എത്തിച്ചേരും.ഓഗസ്റ്റ് 3, 10, 17, 24, 31 നാണ് ട്രെയിൻ പുറപ്പെടുന്നത്. തൊട്ടടുത്ത ദിവസം രാവിലെ 10.55ന് ചെന്നൈ എഗ്മൂറിൽ എത്തിച്ചേരും. ഓഗസ്റ്റ് 4, 11, 18, 25, സെപ്റ്റംബർ 1 തീയതികളിലാണ് മടക്കയാത്ര. 2 മണിക്ക് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 8.40ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.
https://www.facebook.com/Malayalivartha


























