Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

ഇന്ന് രാത്രി മിന്നൽ പ്രളയം..!! ജനങ്ങൾ മാറി താമസിക്കണം..! തൊഴുത് പറഞ്ഞ് മന്ത്രി, സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ.

02 AUGUST 2026 10:38 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്) ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തേ മഴ മുന്നറിയിപ്പില്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും (Yellow Alert) പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലും കണ്ണൂരിലും നാളെ അവധി

കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയസാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03-08-2026, തിങ്കള്‍) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലും അവധി പ്രഖ്യാപിച്ചു. നാളെ (തിങ്കള്‍): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് നിലവിലുണ്ടാകും. ഓഗസ്റ്റ് 5, 6 തീയതികളില്‍ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

എട്ട് മരണം; എട്ടുപേരെ കാണാതായി

അപ്രതീക്ഷിതമായി പെയ്തിറങ്ങിയ അതിതീവ്ര മഴയില്‍ സംസ്ഥാനത്ത് എട്ട് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. എട്ടു പേരെ കാണാതാവുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത മഴയില്‍ 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. അപകട സാധ്യതാ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലരയോടെ 'കവചം' സംവിധാനത്തിലൂടെ സൈറണുകള്‍ മുഴങ്ങി. നിലവില്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് പത്തനംതിട്ടയിലാണ് (66 ക്യാമ്പുകള്‍, 1669 പേര്‍). കോട്ടയം ജില്ലയില്‍ 35 ക്യാമ്പുകളിലായി 824 പേരുണ്ട്.

അതേസമയം, വന്‍ നാശനഷ്ടം വിതച്ച കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രാത്രി മുതല്‍ മഴ മാറിനില്‍ക്കുന്നത് വലിയ ആശ്വാസമാകുന്നുണ്ട്. എന്നാല്‍ പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും വീടുകളില്‍ കയറിയ വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. പാലായില്‍ വെള്ളം ഇറങ്ങിയെങ്കിലും മീനച്ചിലാറ്റിലെ വെള്ളം താഴ്ന്ന പടിഞ്ഞാറന്‍ മേഖലകളിലേക്ക് (ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, അയ്മനം) എത്തിയതോടെ അവിടെ വെള്ളക്കെട്ട് രൂക്ഷമായി. പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനാല്‍ ആറന്മുളയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കുട്ടനാട് അടക്കമുള്ള ആലപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ മഴയോടൊപ്പം കിഴക്കന്‍ വെള്ളത്തിന്റെ വരവും ആശങ്ക ഉയര്‍ത്തുന്നുണ്ട്. വലിയ തോതില്‍ കടലാക്രമണമുള്ള അമ്പലപ്പുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ പമ്പയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഹൗസ് ബോട്ട് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. തോട്ടപ്പള്ളി സ്പില്‍വേ ഉള്‍പ്പെടെയുള്ളവയുടെ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

 

ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും അടിയന്തര സാമ്പത്തിക സഹായം ഉറപ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാറും, ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സജ്ജമാണെന്ന് മന്ത്രി കെ. മുരളീധരനും അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ പോരായ്മകള്‍ ഉടനടി പരിഹരിക്കുമെന്നും ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയോ​ര മേഖലയിൽ ജാ​ഗ്രത അനൗൺസ്മെന്റും തുടങ്ങി...കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്കാണ് മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്  (25 minutes ago)

12 ജില്ലകളിൽ ഓറഞ്ച് അലർട്ട് വടക്കൻ ജില്ലകൾ മുങ്ങുന്നു .. വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ ദൈവമേ ..കേരളം !!! ഓർമയിൽ 2018 ഓഗസ്റ്റ്  (30 minutes ago)

ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 12,600 പ്രവാസികളെ 14,154 പേർ അറസ്റ്റിൽ ... കർശന പരിശോധന ഈ തെറ്റുകൾ ചെയ്യരുത്  (32 minutes ago)

8175 അടി ഉയരത്തിൽ മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ തടസം പിന്നാലെ 4 മണിക്കൂർ 25 മിനിറ്റിന്റെ ആകെ പറക്കൽ  (35 minutes ago)

കണ്ണൂരില്‍ കോഴി ഫാമില്‍ വെള്ളം കയറി 6300 കോഴികള്‍ ചത്തു  (38 minutes ago)

കമലയും കൊച്ചുമകനുമായി നെതർലൻഡിൽ തള്ളിപ്പിടിച്ച് പോയത് Mr Pinarayi ഓർമ്മിക്കുന്നുണ്ടോ..?! റൂം ഫോർ റിവറിന് റീത്ത് വച്ചു  (43 minutes ago)

എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്ന പ്രവാസി..! നാട്ടുകാർ ഓടിയെത്തിയതും മരണം..! ഈ മാറ്റം പ്രവാസികൾ അറിഞ്ഞോ  (50 minutes ago)

നഗരസഭാ കൗൺസിലർക്ക് കത്ത് നൽകിയത് സർക്കാർ അറിഞ്ഞ്! നടപടിയുണ്ടാവില്ല : താക്കീതിലൊതുക്കും  (52 minutes ago)

ഇന്ന് രാത്രി മിന്നൽ പ്രളയം..!! ജനങ്ങൾ മാറി താമസിക്കണം..! തൊഴുത് പറഞ്ഞ് മന്ത്രി, സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ.  (1 hour ago)

പൊള്ളാച്ചി-പഴനി ദേശീയപാതയില്‍ വാഹനാപകടത്തില്‍ 5 മരണം  (3 hours ago)

പെറുവില്‍ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകര്‍ന്നു വീണ് 13 മരണം  (3 hours ago)

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പത്തനംതിട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (4 hours ago)

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു  (4 hours ago)

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി  (4 hours ago)

Malayali Vartha Recommends