Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി

03 AUGUST 2026 07:36 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവെച്ച മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ 9 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ കഴിഞ്ഞ 66 ദിവസങ്ങളായി പ്രതികള്‍ റിമാന്‍ഡില്‍ കഴിയുന്ന സാഹചര്യവും കേസിന്റെ അന്വേഷണം നിലവില്‍ അവസാനഘട്ടത്തില്‍ എത്തിയതും കണക്കിലെടുത്താണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.


അതേസമയം, കേസിലെ പ്രധാന വകുപ്പായ വധശ്രമക്കുറ്റം പ്രാഥമദൃഷ്ട്യാ പ്രതികള്‍ക്കെതിരെ നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് കേസില്‍ പ്രോസിക്യൂഷന് വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്. എന്നാല്‍, കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരെയും ഔദ്യോഗിക വാഹനങ്ങളെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച പ്രതികളുടെ നടപടി അതീവ ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് കോടതി എടുത്തുപറയുകയും ചെയ്തു.നേരത്തെ, കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ രണ്ട് വട്ടമാണ് സെഷന്‍സ് കോടതി തള്ളിയത്. തുടര്‍ന്നാണ് പ്രതികള്‍ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്.

 

 

 

പ്രതിഭാഗത്തിനായി മുന്‍ കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എ.ജി. ഗോപാലകൃഷ്ണന്‍ കുറുപ്പ്, മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരായ വിജയഭാനു, എസ്. രാജീവ് അടക്കമുള്ള പ്രമുഖ നിയമവിദഗ്ധരുടെ വന്‍ നിരതന്നെയാണ് കോടതിയില്‍ ഹാജരായത്. അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ അതിശക്തമായ ഭാഷയിലാണ് ഇ.ഡി കോടതിയില്‍ എതിര്‍ത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം കേന്ദ്ര ഏജന്‍സിക്ക് നേരെ നടന്ന സംഘടിതവും ആസൂത്രിതവുമായ ആക്രമണമായിരുന്നുവെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.

സംഭവത്തെ കേവലം ഒരു സാധാരണ ക്രമസമാധാന പ്രശ്നമായോ പെട്ടെന്നുണ്ടായ ജനരോഷമായോ കാണാനാകില്ലെന്നും ഇ.ഡി വ്യക്തമാക്കുകയുണ്ടായി. നിയമപരമായ അന്വേഷണം തടസ്സപ്പെടുത്തുക, ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്നീ കൃത്യമായ ലക്ഷ്യങ്ങളോടെയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ഇ.ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. കൊച്ചി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ വി. സനാഥ് റെഡ്ഡി ഒപ്പുവെച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി തങ്ങളുടെ വാദങ്ങള്‍ വ്യക്തമാക്കിയത്. ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവാപായം വരുത്തണമെന്ന ഉദ്ദേശത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതികള്‍ എത്തിയതെന്ന് ഇ.ഡി ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (18 minutes ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (23 minutes ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (38 minutes ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (1 hour ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (1 hour ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (1 hour ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (1 hour ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (1 hour ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (2 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (3 hours ago)

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്  (3 hours ago)

കാന്‍സര്‍ പുനരാഗമനത്തെ ചെറുക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കാന്‍ ബ്രിക്-ആര്‍ജിസിബി  (3 hours ago)

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കും; നടപടിക്രമങ്ങൾ വേഗത്തിലാക്കും; മന്ത്രി ഷിബു ബേബിജോണിൻ്റെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു  (3 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന പ്രതികരണവുമായി മില്‍മ ചെയര്‍മാന്‍  (3 hours ago)

ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് മില്‍മ  (4 hours ago)

Malayali Vartha Recommends