Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് മയക്കുമരുന്ന് ലോകത്തെ കൊടും ഭീകരൻ സ്നൈപ്പര്‍ ഷേക്ക്; നീട്ടി വളര്‍ത്തിയ മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഒറ്റ ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്നത് പെണ്‍കുട്ടിയെന്ന്:- ആദ്യം ടെസ്റ്റ് ഡോസും, പിന്നീട് സൗഹൃദവും- വിരുതന്റെ വലയിൽ വീഴുന്നത് മയക്കുമരുന്നിന് അടിമകളായ വീട്ടമ്മമാരും, കോളേജ് വിദ്യാർത്ഥിനികളും

18 MAY 2019 04:32 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ എക്സൈസ് ഷാഡോ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത് മയക്കുമരുന്നു ലോകത്തെ കൊടും ഭീകരനെ. ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിയെന്ന് തോന്നിപ്പിക്കുന്ന രൂപഭാവത്തിലുള്ള സ്നൈപ്പര്‍ ഷേക്ക് എന്ന് അറിയപ്പെടുന്ന കൊല്ലം കിളികൊല്ലൂര്‍ ആരീഫ് മന്‍സലില്‍ മുഹമ്മദ് സാഹീറിന്റെ മകനായ മുഹമ്മദ് സിദ്ദിഖ് (22) എക്സൈസിന്റെ പിടിയിലായത്. നീട്ടി വളര്‍ത്തിയ മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ രൂപഭാവം കൈവരുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മയക്ക് മരുന്ന് ഉപഭോക്താക്കളായ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളുമൊക്കെയായി ചങ്ങാത്തം കൂടുമ്ബോള്‍ കാഴ്ചക്കാര്‍ക്ക് സംശയം തോന്നാതിരിക്കാനായിരിക്കാം ഇയാള്‍ ഈ രൂപത്തില്‍ വിലസുന്നതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.


ഇയാളുടെ പക്കല്‍ നിന്ന് 120 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്. ഈ മാസം ആദ്യം സേലത്തു നിന്ന് മയക്ക് മരുന്ന് കടത്തിയിരുന്ന രണ്ട് യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ പിടികൂടിയത്.ദിവസങ്ങളായി ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്നു.

സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാള്‍ അവിടെ നിന്ന് വന്‍തോതില്‍ മയക്ക് മരുന്നുകള്‍ കേരളത്തിലേയ്ക്ക് കടത്തിയിരുന്നു.

മയക്കുമരുന്ന് വിതരണത്തിന് വിപുലമായ ശ്യംഖല തന്നെ സ്നിപ്പര്‍ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്. ഏജന്റുമാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കാന്‍ ഇയാള്‍ നേരിട്ടിറങ്ങിയിരുന്നെന്നാണ് എക്സൈസ് അധികൃതര്‍ക്ക് ലഭിച്ച വിവരം. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകള്‍. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ആദ്യം സൗജന്യമായി മയക്ക് മരുന്നുകള്‍ നല്‍കി ഇവരെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും വരെ സ്നൈപ്പറുടെ പതിവുകാരായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. ഉപഭോക്താക്കളായ വിദ്യാര്‍ത്ഥിനികളെകുറിച്ചോ വീട്ടമ്മരെ കുറിച്ചോ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ലെന്നാണ് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരം.

ആലുവയിലുള്ള കോളേജുകള്‍ കേന്ദ്രികരിച്ച്‌ വന്‍ ലഹരി മാഫിയ സംഘം തമ്ബടിച്ചിട്ടുണ്ടെന്ന് നേരത്തേ എക്സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്നുള്ള ഷാഡോ ടീമിന്റെ അന്വേഷണം എത്തിയത് സ്നൈപ്പര്‍ ഷേക്കിലേക്ക് ആയിരുന്നു. ആലുവയിലെ ഇയാളുടെ ഏജന്റിന് മയക്ക് മരുന്ന് കൈമാറുന്നതിന് ആലുവ യു സി കോളേജിന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു.

മാരക ലഹരിയിലായിരുന്ന ഇയാള്‍ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും, ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.കൊല്ലം കിളികൊല്ലൂര്‍ ആരീഫ് മന്‍സലില്‍ മുഹമ്മദ് സാഹീറിന്റെ മകനായ മുഹമ്മദ് സിദ്ദിഖ് ഇപ്പോള്‍ കാക്കനാട് അത്താണിയില്‍ ആഡംമ്ബര വില്ലയിലാണ് താമസിച്ചുവന്നിരുന്നത്. ഇയാളില്‍ നിന്നും മയക്ക് മരുന്നുകള്‍ വാങ്ങുന്നവര്‍ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രികരിച്ച്‌ അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗം ആശങ്കകമാം വിധം വര്‍ദ്ധിച്ചിട്ടുണ്ടെന്നതിന്റെ സൂചടനയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.മറ്റുള്ളവര്‍ അറിയാത്ത രീതിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതിനാലാണ് ഇത്തരം ലഹരിയിലേയ്ക്ക് യുവാക്കള്‍ തിരിയുന്നതിന്റെ പ്രധാന കാരണമെന്നും ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപി വ്യക്തമാക്കി.

5 മില്ലി ഗ്രാം മുതല്‍ 600 മില്ലി ഗ്രാം വരെയുള്ള നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകള്‍ ഇയാള്‍ വില്‍പ്പന നടത്താറുണ്ടെന്നും, ഇതില്‍ 600 മില്ലി ഗ്രാമിന്റെ മയക്ക് മരുന്ന് ഗുളിക വെള്ളത്തില്‍ കലക്കി കുടിക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തേയ്ക്ക് ഇതിന്റെ ഉന്മാദ ലഹരി നിലനില്‍ക്കുമെന്നും വേദന സ്പര്‍ശനം എന്നീ വികാരങ്ങളൊന്നും അറിയുവാന്‍ പോലും സാധിക്കില്ലന്നും ചോദ്യം ചെയ്യലില്‍ സ്നിപ്പര്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന നൈട്രോസെഫാം ഗുളികകള്‍ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ ബി സജീവുമാര്‍, പ്രസന്നന്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍.ജി അജിത് കുമാര്‍ സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവര്‍ ചേര്‍ന്നാണ് സ്നിപ്പറിനെ കസ്റ്റഡയിലെടുത്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (9 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (10 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (12 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (13 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (13 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (14 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (14 hours ago)

Malayali Vartha Recommends