ഓറക്കിളിനെ ഇനി നയിക്കുന്നത് മലയാളി

ലോകത്തിലെ വന്‍കിട ഐടി കമ്പനിയായ ഓറക്കിളിന്റെ പ്രസിഡന്റായി കോട്ടയം സ്വദേശി തോമസ് കുര്യന്‍ ചുമതലയേറ്റു. കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റിന്റെ ചുമതലയാണ് തോമസ് കുര്യനുള്ളത്. നാല്‍പ്പത്തെട്ടുകാരനാണ് കുര്യന്‍.
നേരത്തേ കമ്പനിയില്‍ പ്രോഡക്ട് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ സാഫ്രാ കാട്‌സ്, മാര്‍ക് ഹഡ് എന്നിവര്‍ക്കു ശേഷം ഉയര്‍ന്ന പദവിയിലെത്തുന്ന മൂന്നാമത്തെ സീനിയര്‍ എക്‌സിക്യൂട്ടീവാണ് തോമസ് കുര്യന്‍.
സീനിയര്‍ എക്‌സിക്യൂട്ടീവ് തലത്തില്‍ നിന്നും പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വ്യക്തി എന്ന നേട്ടം കുര്യനു സ്വന്തം. കുര്യന്റെ നിയമനം സംബന്ധിച്ചു കമ്പനി ചെയര്‍മാന്‍ ലാറി എല്ലിസണ്‍ ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശവും അയച്ചു.
ബെംഗളൂരു സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍വിദ്യാഭ്യാസം. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിഎയും, സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍നിന്ന് എംബിഎയും നേടിയ കുര്യന്‍ രാജ്യാന്തര വെഞ്ച്വര്‍ ഫണ്ട്, ഐടി കമ്പനികളിലെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ അഡൈ്വസറി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1996 ല്‍ കമ്പനിയില്‍ ചേര്‍ന്ന കുര്യന്റെ നേതൃത്വത്തില്‍ ഓറക്കിള്‍ ഫ്യൂഷന്‍ മിഡില്‍വെയര്‍ ബിസിനസ് ഏറെ നേട്ടം കൈവരിച്ചിരുന്നു. 2008 മുതല്‍ ഓറക്കിള്‍ ഫ്യൂഷന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിലും മുഖ്യ പങ്കാളിയായിരുന്നു. .കോട്ടയം കോത്തല പുള്ളോലിക്കല്‍ പി. സി. കുര്യന്റെ മകനാണ് തോമസ് കുര്യന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























