Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പ്രവര്‍ത്തകര്‍ക്ക് പരിക്ക്... എഴുത്തുപുര വാട്‌സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ കനകദുര്‍ഗയ്‌ക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം 

20 MAY 2019 02:14 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഒളിച്ച് കയറിയ ബിന്ദുവും കനക ദുര്‍ഗയും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ശബരിമലയില്‍ കയറാന്‍ പന്തളത്തെത്തിയ ബിന്ദുവിനെ കൂടാതെ ഇപ്പോള്‍ കനകദുര്‍ഗയും ചര്‍ച്ചയാകുകയാണ്. 

തൃശൂര്‍ വരന്തരപ്പിള്ളി നന്തിപുലത്തെത്തിയ കനകദുര്‍ഗയ്ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പഞ്ചായത്തംഗം ഉള്‍പ്പെടെ ഒന്‍പത് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷത്തില്‍ വരന്തരപ്പള്ളി എസ്.എച്ച്.ഒ എസ് ജയകൃഷ്ണനും ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം സജീവന്‍ അമ്പാടത്തിനും ഒരു പ്രവര്‍ത്തകനും പരിക്കേറ്റു. ഞയറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍ നടന്ന എഴുത്തുപുര വാട്‌സാപ്പ് കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ്ഗ. നന്തിപുലത്തിന് 200 മീറ്റര്‍ അകലെ രണ്ട് പൊലീസുകാരുടെ കൂടെ സ്വകാര്യ ബസില്‍ വന്നിറങ്ങിയ കനകദുര്‍ഗയെ കൂടുതല്‍ സുരക്ഷയില്‍ പോലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതിനിടെ കനകദുര്‍ഗ സ്ഥലത്തെത്തിയറിഞ്ഞ് പ്രവര്‍ത്തകര്‍ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും പ്രവര്‍ത്തകര്‍ അനുസരിച്ചില്ല.

ഇവിടെനിന്നും കനകദുര്‍ഗയെ പറഞ്ഞയക്കണമെന്ന ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പൂര്‍ണമായും നീക്കിയ ശേഷം പോലീസ് ജീപ്പിലാണ് കനകദുര്‍ഗയെ നന്തിപുലത്തുനിന്നു മാറ്റിയത്. 

ശബരിമല ദര്‍ശനത്തിനായി പന്തളത്ത് എത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പ്രതിഷേധക്കാര്‍ സംഘടിച്ചതോടെ ശ്രമം ഉപേക്ഷിച്ചു മടങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയയാളാണ് ഇവര്‍. വീണ്ടും ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴാണ് വ്യാഴ്യാഴ്ച രാത്രി 11ഓടെ സുഹൃത്ത് അഡ്വ. സുമിരാജന്റെ വീട്ടില്‍ എത്തിയത്.

അര്‍ധ രാത്രിയോടെയാണ് എത്തിയതെങ്കിലും അകമ്പടി പൊലീസുകാരുടെ സാന്നിധ്യം കാരണം വിവരം അപ്പോള്‍ തന്നെ നാട്ടുകാര്‍ അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതല്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചു. ഇതോടെ കൂടുതല്‍ പൊലീസുമെത്തി. ഹൈകോടതിയില്‍നിന്ന് പൊലീസ് സംരക്ഷണം നേടാന്‍ ശ്രമം നടക്കുന്നതായ അഭ്യൂഹവും പടര്‍ന്നു.

ശബരിമല നട അടച്ചതിനുശേഷം മാത്രമേ തിരിച്ചുപോകൂവെന്ന് നിലപാടെടുത്ത ബിന്ദു പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നതായാണ് വിവരം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ചേര്‍ത്തലക്ക് പോകാന്‍ അവര്‍ തയാറായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

Malayali Vartha Recommends