തൊട്ടുകൂടായ്മയെല്ലാം മാറി! നരേന്ദ്രമോഡിയെ എന്നും അകറ്റി നിര്‍ത്തിയ വിഎസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിയെ കാണുന്നു; കൂട്ടിന് ഉമ്മന്‍ ചാണ്ടിയും

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ നരേന്ദ്ര മോഡി കൊച്ചിയില്‍ നടത്തിയ വികാരഭരമായ പ്രസംഗം ആരും മറക്കില്ല. താനും തൊട്ടു കൂടായ്മയുടെ ഇരയാണെന്നാണ് മോഡി പറഞ്ഞത്. കേരളത്തിലെ ഇടതു വലത് നേതാക്കളെല്ലാം മോഡിയെ അകറ്റി നിര്‍ത്തിയിരുന്നതില്‍ ഉള്ള പ്രതിഷേധമായിരുന്നു ഇത്.
നരേന്ദ്ര മോഡിയെ അകറ്റുക മാത്രമല്ല മോഡിയെപ്പറ്റി നല്ലവാക്കു പറഞ്ഞ എല്ലാവരേയും ഒറ്റപ്പെടുത്തുന്ന ശൈലിയും രാഷ്ട്രീയക്കാര്‍ക്കുണ്ടായിരുന്നു. ഗുജറാത്ത് വികസനത്തെപ്പറ്റി പറഞ്ഞ അബ്ദുള്ള കുട്ടിയുടേയും മന്ത്രി ഷിബു ബേബി ജോണിന്റേയും അവസ്ഥ നമ്മള്‍ കണ്ടതാണ്.
ഏകത്വത്തിന്റ പര്യായമായ ശിവഗിരിയില്‍ മോഡി വന്നപ്പോഴും വന്‍ വിവാദം ഉണ്ടായി. മോഡി വേദി പങ്കിടുന്നതില്‍ പ്രതിഷേധിച്ച് വിഎസ് അച്യുതാനന്ദന്‍ വരെ ചടങ്ങില്‍ നിന്നും വിട്ടു നിന്നു.
അങ്ങനെ അവസാനം മോഡി പ്രധാനമന്ത്രിയായി. ഏറ്റവും എതിര്‍ത്ത ബൂര്‍ഷ്വായെന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്ക വരെ മോഡിക്ക് ചുവപ്പ് പരവതാനി വിരിച്ചു. അതോടെ, കേരള നേതാക്കള്‍ക്ക് പോലും മാറി നില്‍ക്കാനായില്ല. സിപിഎമ്മിന്റെ സമുന്നത നേതാവും പ്രതിപക്ഷ നേതാവും മോഡിയെ ഏറ്റവും അധികം വിമര്‍ശിച്ച ആളുമായ വിഎസ് അച്യുതാനന്ദന്‍ അങ്ങനെ ആദ്യമായി മോഡിയെ കാണുകയാണ്.
റബറിന്റെ വിലയിടിവ് ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ടാണ് അച്യുതാനന്ദന്‍ മോഡിയെ കാണുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അച്യുതാനന്ദനും സംയുക്തമായാണ് പ്രധാനമന്ത്രിയെ കാണുന്നത്. വൈകുന്നേരം 3.15 നാണ് ഇവര്‍ പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്.
മുല്ലപ്പെരിയാര്‍, പ്ലാച്ചിമട വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ കേന്ദ്രത്തെ അറിയിക്കും. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക, വിമാനത്താവളങ്ങളെ അന്താരാഷ്ട്ര ഹബ്ബുകളായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























