Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

പ്രതിസന്ധി: വ്യാപാരികള്‍ റബര്‍ കടകള്‍ അടയ്ക്കുന്നു

13 JANUARY 2015 10:55 AM IST
മലയാളി വാര്‍ത്ത.

പ്രതിസന്ധി മറികടക്കാനാകാതെ റബര്‍ വ്യാപാരികള്‍ കടകളടയ്ക്കുന്നു. ചെറുകിട വ്യാപാരികള്‍ക്കു വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വില 130 രൂപയിലെത്തിയപ്പോള്‍ വ്യാപാരികള്‍ കര്‍ഷകര്‍ കൊണ്ടുവന്ന മുഴുവന്‍ റബറും വാങ്ങിയിരുന്നു. വില കുത്തനെ ഉയര്‍ന്നില്ലെങ്കിലും ഇടിയില്ലെന്ന പ്രതീക്ഷയിലായിരുന്നു വാങ്ങല്‍. എന്നാല്‍, വില പെട്ടെന്ന് ഇടിഞ്ഞത് അപ്രതീക്ഷിത തിരിച്ചടിയായി.
ഇന്നലെ ഇടുക്കി, പാലക്കാട്, കൊല്ലം ജില്ലകളിലെ നിരവധി കടകള്‍ അടച്ചു. കര്‍ഷകരില്‍ നിന്നു വാങ്ങിയ റബര്‍ വില്‍ക്കാനും കൂടുതല്‍ റബര്‍ വാങ്ങാനും കഴിയാതായതോടെയാണ് ഇത്. പ്രതിസന്ധി രൂക്ഷമായാല്‍ കോട്ടയം ജില്ലയിലും കടകള്‍ അടച്ചിടേണ്ടിവരുമെന്നു വ്യാപാരികള്‍ പറയുന്നു.
അതേസമയം, പ്രതിസന്ധിയുടെ പേരില്‍ ചില വ്യാപാരികള്‍ റബറിന്റെ തരംതിരിവ് വര്‍ധിപ്പിച്ചതായി കര്‍ഷകര്‍ക്കു പരാതിയുണ്ട്. കഴിഞ്ഞയാഴ്ച വരെ ആര്‍.എസ്.എസ്. നാല് ഗ്രേഡ് ഇനത്തില്‍ പെടുത്തിയിരുന്ന റബര്‍ ഏതാനും ദിവസങ്ങളായി അഞ്ചാം ഗ്രേഡ് ഇനത്തില്‍പ്പെടുത്തിയാണു വാങ്ങുന്നതെന്നാണു പരാതി.
കമ്പനികള്‍ വിപണിയില്‍ നിന്നു വിട്ടുനിന്നതോടെ ഇന്നലെയും വിലയില്‍ ഇടിവുണ്ടായി. 118 120 രൂപയ്ക്കാണു പേരിനെങ്കിലും വ്യാപാരം നടന്നത്. കൂടുതല്‍ കടയുടമകളും വാങ്ങാന്‍ വിമുഖത കാണിച്ചതായും കര്‍ഷകര്‍ പറയുന്നു. സൂക്ഷിക്കാന്‍ ഇടമില്ലെന്ന കാരണമാണ് ഇന്നലെ മിക്ക കമ്പനികളും പറഞ്ഞത്. അതേസമയം റബര്‍ ബോര്‍ഡ് വില ഇന്നലെയും ഉയര്‍ന്നുതന്നെ നിന്നു. ആര്‍.എസ്.എസ്. നാല് ഗ്രേഡിന്റെ റബര്‍ ബോര്‍ഡ് വില 128.15 രൂപയായിരുന്നു.
ടയര്‍ വ്യവസായികള്‍ക്ക് ഇളവു നല്‍കാതിരിക്കുകയായിരുന്നു ഇതിലും ഭേദമെന്നു കര്‍ഷകര്‍ പയുന്നു. 115 118 നിരക്കില്‍ സ്ഥിരമായി വില്‍ക്കുകയും കച്ചവടം സുഗമമായി നടക്കുകയും ചെയ്യുന്ന അവസരത്തിലാണു ടയര്‍ വ്യവസായികളുമായി ചര്‍ച്ച നടത്തിയതും അധിക വിലയ്ക്കു റബര്‍ സംഭരിക്കുമെന്നു പ്രഖ്യാപിച്ചതും. എന്നാല്‍ വില ഉയര്‍ന്നതുമില്ല, കച്ചവടം നടക്കുന്നുമില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends