Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

മുന്നറിയിപ്പ് അവഗണിച്ച് നീങ്ങിയ മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിവെച്ചു, രണ്ട് പേര്‍ക്ക് പരുക്ക്

13 JANUARY 2015 11:20 AM IST
മലയാളി വാര്‍ത്ത.

നിര്‍ത്താനുള്ള മുന്നറിയിപ്പ് അവഗണിച്ച് നീങ്ങിയ മത്സ്യബന്ധന ബോട്ടിലേക്ക് കോസ്റ്റ് ഗാര്‍ഡ് വെടിവെച്ചു. വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ സുബിന്‍ ജഗദീഷ്‌കുമാര്‍ (30), ക്‌ളിന്റണ്‍ (30) എന്നിവര്‍ക്കാണ് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് വിഴിഞ്ഞം ബീമാപള്ളിയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു.
സുബിന് വലതുകാലിലും ക്‌ളിന്റണ് വലതുകൈയിലുമാണ് വെടിയേറ്റത്.
സംഭവത്തെ തുടര്‍ന്ന് ബോട്ടും അതിലുള്ളവരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുതിയ വാര്‍ഫിലത്തെിച്ചു ചോദ്യം ചെയ്തു. കന്യാകുമാരിക്ക് സമീപം മണല്‍ക്കരയില്‍നിന്ന് മടങ്ങിയ \'ഋഷിക\' എന്ന ബോട്ടിന് നേര്‍ക്കാണ് വെടിയുതിര്‍ത്തത്. കുളച്ചല്‍ ഭാഗത്തുനിന്ന് മത്സ്യബന്ധനം നടത്തി പിടിച്ച ലക്ഷങ്ങള്‍ വിലവരുന്ന മത്സ്യം കൊല്ലത്ത് വില്‍പനക്കായി കൊണ്ടുവരുകയായിരുന്നുവെന്ന് ബോട്ടുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. തീവ്രവാദ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ പട്രോളിങ് നടത്തുന്നുണ്ട്. സി 134 എന്ന ബോട്ടില്‍ കോസ്റ്റ് ഗാര്‍ഡ് പട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ട് പരിശോധനക്കായി നിര്‍ത്താനാവശ്യപ്പെട്ടതെന്ന് കോസ്റ്റല്‍ പൊലീസ് പറഞ്ഞു. നിര്‍ത്താതെ പോയതോടെ ബോട്ടിനെക്കുറിച്ച് സംശയമുയര്‍ന്നു. തുടര്‍ന്ന് പട്രോള്‍ ബോട്ട് പിന്തുടരുകയായിരുന്നു. കുറേ നേരത്തെ പിന്തുടരലിനുശേഷം കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍നിന്ന് മുന്നറിയിപ്പ് സൈറണും അനൗണ്‍സ്‌മെന്റും നല്‍കി. തുടര്‍ന്ന് മുന്നറിയിപ്പ് സൂചിപ്പിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ഇതിനുശേഷവും നിര്‍ത്താതെ പോയതോടെയാണ് ബോട്ടിന് നേര്‍ക്ക് വെടിവെച്ചതെന്നാണ് കോസ്റ്റല്‍ പൊലീസ് അധികൃതര്‍ വിശദീകരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ രണ്ടു പേരൊഴികെ മറ്റെല്ലാവരും ഉറങ്ങുകയായിരുന്നു. ബോട്ടിന്റെ കാബിനിലും മറ്റും വെടിയേറ്റതിന് സമാനമായ പാടുകളുണ്ട്. ബോട്ടിന്റെ അടിഭാഗത്തും വെടിയേറ്റ പാടുകളുള്ളതായി സംശയിക്കുന്നതായി കോസ്റ്റല്‍ പൊലീസ് അധികൃതര്‍ പറഞ്ഞു. 10 റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഭീതി മൂലമാണ് ഇവര്‍ ബോട്ട് നിര്‍ത്താതെ പോയതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ ബോട്ട് ഏതാനും മാസം മുമ്പ് പിടികൂടി പിഴ ഈടാക്കിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (1 hour ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (2 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (3 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (3 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (4 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (4 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (5 hours ago)

Malayali Vartha Recommends