വിഴിഞ്ഞം വെടിവയ്പ്പ്: തീരസംരക്ഷണസേന അന്വേഷണത്തിന് ഉത്തരവിട്ടു

വിഴിഞ്ഞത്ത് കടലില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിനുനേരെ നേരെ വെടിവയ്പ്പുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് തീരസംരക്ഷണസേന ഉത്തരവിട്ടു. കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണചുമതല.
വെടിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരുന്നോ എന്ന് അന്വേഷണസംഘം പരിശോധിക്കും. ഈ മാസം 24 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ പൂന്തുറ ബീമാ പള്ളിക്കു സമീപമാണു കൊല്ലം നീണ്ടകര സ്വദേശി ജാസ്മിന്റെ വക ഋഷിക മത്സ്യബന്ധന ബോട്ടിനു നേരേ വെടിവയ്പു നടന്നത്.
കന്യാകുമാരി തീരത്തു നിന്നു മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്നു ബോട്ട്. മുന്നറിയിപ്പു നല്‍കിയിട്ടും നിര്‍ത്താതെ പോയതിനാലാണു വെടിവച്ചതെന്നാണ് തീരസംരക്ഷണസേന നല്കിയ വിശദീകരണം. എന്നാല്‍, മുന്നറിയിപ്പില്ലാതെയാണു സേന വെടിവച്ചതെന്നു മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























