കണ്ണൂരിൽ സി പി എമ്മിന്റെ അടിസ്ഥാനമിളകുന്നു; നേതാക്കൾ തമ്മിൽ പിടിവലി രൂക്ഷമാവുന്നു; കാര്യങ്ങൾ വളരുന്നത് പിണറായിക്കും കോടിയേരി വരും ദിവസങ്ങളിൽ ഭീഷണിയാവുന്ന തരത്തിൽ

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് സി പി എം ഉള്ളത്. കേരളത്തിലാകട്ടെ കണ്ണൂരിലും. അവിടെ പാർട്ടിയുടെ ശക്തി ചോരുന്ന മട്ടിൽ നേതാക്കൾ തമ്മിൽ പിടിവലി രൂക്ഷമാവുന്നു. പരസ്പരം വെട്ടിയും കുതികാൽ വെട്ടിയും മുന്നേറുന്ന നേതാക്കൾ പാർട്ടിയുടെ അടിസ്ഥാനം ഇളക്കുമോ എന്ന സംശയത്തിലാണ് സംസ്ഥാന നേതാക്കൾ. പി.ജയരാജനും എ എൻ . ഷംസീറും തമ്മിലാണ് ജില്ലാതത്തിൽ നേരിട്ട് ഏറ്റുമുട്ടുന്നത്. പിണറായിക്കും കോടിയേരി വരും ദിവസങ്ങളിൽ ഭീഷണിയാവുന്ന തരത്തിലാണ് കാര്യങ്ങൾ വളരുന്നത്.
തലശേരി നിയമസഭാംഗം എ. എൻ. ഷംസീറിനെതിരെ കണ്ണൂരിലെ സിംഹം പി ജയരാജൻ രംഗത്തെത്തിയിട്ട് കുറച്ച് കാലമായി . സി. ഒ. ടി. നസീർ വധശ്രമകേസിൽ തന്നെ പ്രതി ചേർക്കാനുള്ള ചില സി പി എം നേതാക്കളുടെ തന്ത്രമാണ് ജയരാജൻ പൊളിച്ചത് ഷുക്കൂർ, ഷുഹൈബ്, കതിരൂൾ മനോജ് കേസുകളിൽ പ്രതി സ്ഥാനത്തുള്ള പി. ജയരാജൻ പുതിയൊരു കേസ് കൂടി തന്റെ തലയിൽ ചാരാനുള്ള ശ്രമമാണ് തകർത്തത്. സി ഒടി നസീർ വധശ്രമക്കേസ് ആദ്യം വിവാദമായപ്പോൾ തന്നെ ജയരാജന്റെ തലയിൽ ചാരാനുള്ള ശ്രമം നടന്നിരുന്നു. എന്നാൽ അക്കാര്യം മുൻകൂട്ടി കണ്ട ജയരാജൻ നസീറിനെ ആശുപത്രിയിൽ ചെന്നു കാണുകയും തന്റെ നിരപരാധിത്വം വ്യക്തമാക്കുകയും ചെയ്തു. തന്നെ വടകരയിൽ നിർത്തി തോൽപ്പിക്കാൻ പാർട്ടി ശ്രമിച്ചെന്ന പരാതി ജയരാജന്റെ ഉള്ളിലുണ്ട്.
വടകരയിലെ സ്ഥാനാർത്ഥിത്വം തന്റെ ജില്ലാ സെക്രടറി സ്ഥാനം ഇല്ലാതാക്കാനുള്ള കരു നീക്കത്തിന്റെ ഭാഗമാണെന്ന് ഏറെ നാളായി ജയരാജൻ സംശയിക്കുന്നു. അതിൽ കുറച്ചധികം സത്യങ്ങളുണ്ട്. കാരണം ഒയരാജനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. സാധാരണ ഒരാളെ സ്ഥാനാർത്ഥിയാക്കുമ്പോൾ അയാൾ പാർട്ടിയിൽ വഹിക്കുന്ന സ്ഥാനം ഒഴിവാക്കാറില്ല. എന്നാൽ ജയരാജനെ മത്സരിപ്പിച്ചതു സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായിരുന്നു.
വളരെ നേരത്തെ തന്നെ ജയരാജൻ പിണറായിയുടെയും കേടിയേരിയുടെ യും കണ്ണിലെ കരടായിരുന്നു. ജയരാജൻ തങ്ങൾക്കു മേലെ പറക്കുന്നു എന്ന പരാതിയാണ് ഇരുവർക്കും ഉണ്ടായിരുന്നത്. അതിന് വളം വളയ്ക്കാൻ ജയരാജന്റെ സുഹ്യത്തുക്കൾ എന്ന ഭാവേനെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശുതുക്കൾ ശ്രമിക്കുകയും ചെയ്തു. അവരാണ് ജയരാജനെ പ്രകീർത്തിച്ച് ആൽബം ഇറക്കിയത്. ഒറ്റനോട്ടത്തിൽ ഇതെല്ലാം ജയരാജനെ നന്നാക്കാനാ ണെന്ന് തോന്നുമായിരുന്നെങ്കിലും അതായിരുന്നില്ല വാസ്തവം.
ജയരാജനെ എതിർക്കാൻ മുരളി വന്നപ്പോൾ തന്നെ ജയരാജൻ തോൽക്കുമെന്ന് സി പിഎം നേതാക്കൾക്ക് അറിയാമായിരുന്നു. തോറ്റാൽ ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്നും അറിയാമായിരുന്നു. അതിനെ തുരങ്കം വയ്ക്കാനാണ് നസീർ വധശ്രമ കേസ് ജയരാജന്റെ തലയിൽ ചാരാൻ ശ്രമിച്ചത് . ഇതിനു പിന്നിൽ ഷംസീർ ആണെന്ന കാര്യം ജയരാജൻ സംശയിക്കുന്നു. സി ഒടി നസീറിനെ കണ്ട ജയരാജൻ ഇക്കാര്യം നസീറിനോട് പറഞ്ഞതായാണ് സൂചന. സി പി എം ജില്ലാ സമ്മേളനത്തിൽ സിഐഫ് ഐ നേതാക്കളെ ഉപയോഗിച്ച് ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിപ്പിച്ചത് ഷംസീറാണ്. ജയരാജനെ പ്രകീർത്തിക്കുന്ന ആൽബവും ഫ്ലക്സും വിവാദമാക്കിയതും ഷംസീർ തന്നെയാണെന്നാണ് ജയരാജൻ പക്ഷം പറയുന്നത്. ഷംസീർ സി പിഎം സംസ്ഥാന കമ്മിറ്റിയുടെ പൂർണ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും ജയരാജന് അറിയാം.
കോടിയേരിയുടെ വിശ്വസ്തനാണ് ഷംസീർ. തലശേരി കോടിയേരിയുടെ മണ്ഡലമാണ്. അവിടെ ഷംസീറിനെ നിയോഗിച്ചത് കോടിയേരിയാണ്. കോടിയേരി പറയുന്നതെല്ലാം ചെയ്യാനാണ് ഷംസീറിനെ നിയോഗിച്ചിരിക്കുന്നത്. നസീറിനെതിരായ ആക്രമണം അന്വേഷിക്കണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത് ജയരാജനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി കമ്മീഷനെ നിയമിച്ചത്. എന്നാൽ ഷംസീറിനെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. കെ. മുരളീധരനും മുല്ലപള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ നസീർ വധത്തിൽ ജയരാജനെ പ്രതികൂട്ടിൽ നിർത്താൻ ശ്രമിച്ചപ്പോൾ തന്നെ സഹായിക്കാൻ ഒരു സിപിഎം നേതാവും എത്താത്തത് ജയരാജനെ വല്ലാതെ വേദനിപ്പിച്ചു . തീർത്തും നിസഹായനാണ് ഇപ്പോൾ ജയരാജൻ. പാർട്ടിക്കുള്ളിലും പുറത്തും അദ്ദേഹത്തിന് ശത്രുക്കൾ മാത്രമാണുള്ളത്. അതിനെ അതിജീവിക്കാൻ പോലും കഴിയാതെ നിരായുധനായി മാറിയിരിക്കുന്നു ജയരാജൻ.
https://www.facebook.com/Malayalivartha