Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ അങ്കിള്‍ വലിയ ശല്യമായിരുന്നു സാറെ,അമ്മയ്ക്ക് സഹികെട്ടിരുന്നു'... മരണം മുൻകൂട്ടിക്കണ്ട് സൗമ്യ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി പന്ത്രണ്ടുവയസുകാരൻ മകൻ; പോലീസ് അക്കാദമിയിലെ പരിചയം ദാരുണകൊലപാതകത്തിൽ കലാശിച്ചപ്പോൾ പെറ്റമ്മയെ നഷ്ടപ്പെട്ട് മൂന്ന് കുരുന്നുകൾ:- നടുക്കം വിട്ടുമാറാതെ ബന്ധുക്കളും, നാട്ടുകാരും

16 JUNE 2019 11:11 AM IST
മലയാളി വാര്‍ത്ത

മാവേലിക്കരയിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇവര്‍തമ്മിലുള്ള ബന്ധത്തെ കുറിച്ച് വീട്ടുകാര്‍ക്കൊന്നും കാര്യമായി പിടിപാടുണ്ടായിരുന്നില്ല. എന്നാൽ സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി സൂചന ഉണ്ട്. അതേ സമയം  അജാസില്‍ നിന്ന് വധ ഭീഷണി നേരത്തെ ഉണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ പന്ത്രണ്ടുവയസുകാരൻ മൂത്തമകന്‍ ഋഷികേഷിൻറെ വെളിപ്പെടുത്തൽ. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസായിരിക്കുമെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നെന്ന് മകന്‍ പറഞ്ഞു. ഒന്‍പതുകാരന്‍ ആദിശേഷനും, മൂത്തമകനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയാമെങ്കിലും മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല അമ്മ ഇനി തങ്ങള്‍ക്ക് ഒപ്പമില്ലെന്ന്.

ഇന്നലെ അഗ്നിക്ക് ഇരയായ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മക്കളാണിവര്‍. വള്ളികുന്നത്തെ ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ സൗമ്യയുടെ ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലായിരുന്നു രണ്ടാഴ്ചയായി കുട്ടികള്‍ താമസിച്ചിരുന്നത്. അവിടെ നിന്നാണ് മൂത്ത രണ്ടുപേരും ചങ്ങന്‍കുളങ്ങരയിലെ സ്‌കൂളില്‍ പോയിരുന്നത്. സൗമ്യയുടെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഇവരെ വള്ളികുന്നത്തെ കുടുംബവീട്ടില്‍ കൊണ്ടുവരികയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അമ്മയെ നിരന്തരം ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയിരുന്നതായി സൗമ്യയുടെ മകന്‍ ഋഷികേശ് പറഞ്ഞു.

എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകന്‍ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്ബത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിമന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു. ഇന്നലെ സംഭവസ്ഥലത്തെത്തിയ മാധ്യമ പ്രവ‌ര്‍ത്തകരോടും കൊടിക്കുന്നില്‍ സുരേഷ് എം.പിയോടും ' ആ അങ്കിള്‍ വലിയ ശല്യമായിരുന്നു സാറെ,അമ്മയ്ക്ക് സഹികെട്ടിരുന്നു'വെന്ന് ഋഷികേശ് പറഞ്ഞിരുന്നു.

ശനിയാഴ്ച രാവിലെ പതിവുപോലെ വള്ളികുന്നം സ്റ്റേഷനില്‍ സൗമ്യ ഡ്യൂട്ടിക്ക് ചെന്നു. അനുവാദം വാങ്ങി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാനായി തഴവയിലെ എവിഎച്ച്‌എസില്‍ പോയി. തിരികെ വീട്ടിലെത്തി മക്കളെ കാണുന്നതിനായി ഓച്ചിറയിലെ കുടുംബവീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്ബോഴാണ് സംഭവം. ജോലികിട്ടിയ നാളുമുതല്‍ അഞ്ചുവര്‍ഷമായി വള്ളികുന്നം സ്റ്റേഷനിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്. അതേ സമയം, സൗമ്യയുടെ ഭര്‍ത്താവ് സജീവ് 22 ദിവസം മുന്‍പാണ് ജോലി സ്ഥലമായ ലിബിയയിലേക്ക് പോയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (7 minutes ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (33 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (48 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (59 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (1 hour ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (2 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (3 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (4 hours ago)

Malayali Vartha Recommends