അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. സന്ദർശകർ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. കെ എൽ രാഹുൽ 39ഉം ഇഷാൻ കിഷൻ 34ഉം റൺസ് നേടി. മഴമൂലം വൈകിത്തുടങ്ങിയ മത്സരം 25 ഓവറാക്കി ചുരുക്കിയിട്ടുണ്ടായിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണർമാർ മികച്ച തുടക്കം നൽകി. എന്നാൽ ആറാം ഓവറിൽ സ്‌കോർ 46ൽ നിൽക്കേ, രോഹിത് ശർമ റണ്ണൗട്ടായത് ആരാധകർക്ക് നിരാശയായി.
16 പന്തിൽ 16 റൺസുമായാണ് രോഹിത് മൈതാനം വിട്ടത്. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനോടൊപ്പം ഗിൽ 70 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ 37 പന്തിൽ അർധ ശതകം പിന്നിട്ട ഗിൽ, അതിവേഗം 3000 ഏകദിന റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. മുൻ നായകൻ വിരാട് കോലിയെ പിന്നിലാക്കിയാണ് ഗില്ലിന്റെ കുതിപ്പ്
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നിന് 26 എന്ന നിലയിൽ തുടക്കം പാളിയ അഫ്ഗാൻ ബാറ്റിങ് നിരയെ വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha


























