ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗീരിഷ്‌കുമാറിന്റെ മകന്‍ ഗൗരീശങ്കര്‍ (22), കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി അതുല്‍ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി രാജരാജേശ്വരി ഡെന്റല്‍ കോളജിന് സമീപത്തായിരുന്നു അപകടം.
മൈസൂരുവില്‍നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇരുവരും കെങ്കേരി ബിജിഎസ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് നാലാം വര്‍ഷ വിദ്യാര്‍ഥികളാണ്.
https://www.facebook.com/Malayalivartha


























