ദുബായിയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ

ദുബായിയില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 3000 ദിര്‍ഹം പിഴ. അടുത്തമാസം മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ആംബുലന്‍സിനും പോലീസിനും അത്യാഹിതവകുപ്പുകളുടെ വാഹനങ്ങള്‍ക്കും മറ്റ് ഔദ്യോഗികവാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ 3000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ലഭിക്കും. മാത്രമല്ല വണ്ടി 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കല്‍, അതിന് പിറകില്‍ വേഗത്തില്‍ ഓടിച്ചുപോകല്‍ എന്നിവയെല്ലാം കുറ്റകരമാണ്.
https://www.facebook.com/Malayalivartha


























