24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ വജരഹള്ളിയിലാണ് ഉമാദേവി എന്ന സ്ത്രീ തന്റെ നാലു മാസം പ്രായമുള്ള ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. ഉമാദേവിക്കെതിരെ ഭര്‍ത്താവ് രാമലിംഗപ്പയാണ് പൊലീസില്‍ പരാതി നല്‍കിയത്.
2002 ല്‍ വിവാഹിതരായ രാമലിംഗപ്പഉമാദേവി ദമ്പതികള്‍ കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് ഐവിഎഫ് ചികിത്സയ്ക്കു വിധേയരായി. തുടര്‍ന്ന് 2026 മേയ് 5 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച് ഉമാദേവി ഇരട്ട പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കി. കുഞ്ഞുങ്ങളെ ഒന്നരമാസത്തോളം ഉമാദേവി താല്‍പര്യത്തോടെ പരിചരിച്ചു. എന്നാല്‍ പിന്നീട് ഭാര്യ അസാധാരണമായി പെരുമാറിയിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയില്‍ മാനസിക സമ്മര്‍ദത്തിനു ചികിത്സ നല്‍കിയിരുന്നെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രസവാനന്തര വിഷാദത്തിനു യുവതി ഇരായായെന്നാണു കരുതുന്നത്.
ചൊവ്വാഴ്ചയാണ് ഉമാദേവി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഉമാദേവി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതാണു കണ്ടത്. മുറിക്കുള്ളില്‍ ഇരട്ട കുഞ്ഞുങ്ങളെ മരിച്ച നിലയിലും കണ്ടെത്തി. കുഞ്ഞുങ്ങളെ മുക്കികൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























