Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

03 SEPTEMBER 2026 08:29 AM IST
മലയാളി വാര്‍ത്ത


നേപ്പാള്‍ മഹാപ്രവാഹത്തെ അതിജീവിച്ച് ഒരു കുടുംബത്തെ ഒന്നാകെ രക്ഷപ്പെടുത്തിയ ആ പച്ചഭവനത്തിലേക്ക് കുടുംബാംഗങ്ങള്‍  തിരികെ വന്നിരിക്കുന്നു.  മഹാപ്രളയത്തിലും നിലംപൊത്താത്ത ആ വീടിനു സമീപം ബന്ധുവിന്റെ വീട്ടിലാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. വീടോടം ഉയരത്തില്‍ നാലു വശവും കുത്തൊഴുക്കില്‍ വാഹനങ്ങളും മരങ്ങളും മനുഷ്യരും മൃഗങ്ങളും  ഒഴുകിപ്പോയ മണിക്കൂറുകളില്‍ ആ പച്ച ഭവനം നിലംപൊത്തരുതേ എന്നു പ്രാര്‍ഥിക്കാത്തവപര്‍ ആരുമുണ്ടാവില്ല.
സോഷ്യല്‍ മീഡിയയില്‍ 'അത്ഭുത വീട്' എന്നും 'ഗ്രീന്‍ഹൗസ്' എന്നും വിളിക്കപ്പെടുന്ന സ്ഥലത്ത് കുടുംബം ബാല്‍ക്കണി റെയിലുകള്‍ക്ക് ചുറ്റും തടിച്ചുകൂടി നില്‍ക്കുന്ന വീഡിയോ ഇപ്പോഴും വൈറലാണ്.
സാമൂഹ്യമാധ്യമങ്ങളില്‍ ഇതോടകം 100 കോടിയോളം പേര്‍ ആ പച്ചഭവനത്തിലെ മനുഷ്യരുടെ നിസഹായതയും മഹാപ്രളയവും ഭീതിയോടെ ഇതോടകം കണ്ടുകഴിഞ്ഞിരിക്കുന്നു.
നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ ത്രിശൂലി പട്ടണത്തിലൂടെ വെള്ളപ്പൊക്കം ഒഴുകിയെത്തിയപ്പോള്‍, താഴ്വരയുടെ ഭൂരിഭാഗവും മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. വീടുകള്‍ ഓരോന്നായി നിലം പൊത്തി.  പാലങ്ങള്‍ തകര്‍ന്നു, ത്രിശൂലി നദി വെറും 30 മിനിറ്റിനുള്ളില്‍ ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നൊഴുകി. ഈ മിന്നല്‍ പ്രലത്തിലാണ്.  പച്ച നിറമുള്ള  വീടിന്റെ രണ്ടാം നിലയില്‍, അഞ്ചംഗ കുടുംബം തങ്ങളുടെ പട്ടണത്തെ ഒന്നാകെ  വിഴുങ്ങുന്ന ദുരന്തം നോക്കി നിന്നത്.

 

 

 

 

 


വെള്ളപ്പൊക്കം അതിവേദം  വരുന്നുണ്ടെന്ന് മനസിലാക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഏകദേശം അഞ്ച് മിനിറ്റ് അകലെയുള്ള അവരുടെ കടയിലായിരുന്നു കുടുംബനാഥയായ  ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും.  
  അമ്മായിയമ്മയും അമ്മായിയച്ഛനും  മകളും ഒരു അയല്‍വാസിയും  വീട്ടിലുണ്ടായിരുന്നതിനാല്‍  കഴിയുന്നത്ര വേഗത്തില്‍ തിരികെ ഓടി വീട്ടിലെത്തുകയായിരുന്നു.  വെള്ളപ്പൊക്കം പാഞ്ഞുവ വരുന്നു, നമ്മള്‍ക്ക് ഓടി രക്ഷപ്പെടാമെന്നു പറഞ്ഞോപ്പോഴേക്കും ജലനിരപ്പ് പുരയോളം ഉയര്‍ന്നു. പുറത്തേക്ക് ഓടാമെന്നു കരുതി താഴത്തെ നിലയില്‍ എത്തിയപ്പോഴും വീടിന് അടിനിലയില്‍ വെള്ളവും ചെളിയും നിറഞ്ഞു. ഉടന്‍ രണ്ടാം നിലയിലേക്ക് കുടുംബമൊന്നാകെ പാഞ്ഞുകയറി.  ഹിമപാളികള്‍,  പാറ, ചെളി, അവശിഷ്ടങ്ങള്‍ എന്നിവ കുത്തിയൊഴുകി വരുന്ന കാഴ്ച.  മിനിറ്റുകള്‍ക്കുള്ളില്‍ നഗരം  വെള്ളത്തിനടിയിലായി. ത്രിശൂലി പട്ടണത്തിലെ ഒരു പാലം അപ്പാടെ  ഒഴുകിപ്പോയി. അയല്‍വാസികളുടെ വീടുകളോരോന്നും നിലംപൊത്തുന്ന ഭയാനക കാഴ്ച. അയല്‍വാസികള്‍ ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തില്‍ ഒഴുകിപ്പോയി.
ആ സമയത്ത് അവരുടെ മകന്‍ സ്‌കൂളിലായിരുന്നു. വീട്ടില്‍ ഇരുവശത്തുനിന്നും വെള്ളം അടിച്ചതോടെ  വീട് മുഴുവന്‍ കുലുങ്ങാന്‍ തുടങ്ങി.  2015 ലെ നേപ്പാള്‍ ഭൂകമ്പത്തെയും ഈ ഇരുനില വീട് അതീജിവിച്ചിരുന്നു.
 വീടിന്റെ നിര്‍മാണഘടനയാണ് ഭൂകമ്പത്തെയും പ്രളയത്തെയും ചെറുക്കാന്‍ ഈ കുടുംബത്തിന് രക്ഷയായത്.
പച്ച നിറം പൂശിയ ആ  40 വര്‍ഷം പഴക്കമുള്ള വീട് ലോകത്തിന് ഇന്നുമൊരു അത്ഭുതമാണ്. വെള്ളം ഉയരുന്നതിനനുസരിച്ച് പ്രകാശും കുടുംബവും വീടിനുള്ളില്‍ കൂടുതല്‍ ഉയരമുള്ള ഭാഗങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു.
ഇതാണ് അവസാനം' എന്ന് ചിന്തിച്ചുകൊണ്ട്, ദൈവനാമം വിളിച്ച  കുടുംബം മരണം വരെ ഒരുമിച്ച് നില്‍ക്കണമെന്ന് തീരുമാനിച്ചതായി ഗൃഹനാഥന്‍ പ്രകാശ് പ്യാകുറേല്‍ പറയുന്നു. അമ്മ ഉള്‍പ്പെടെ ആ അഞ്ചു പേരുടെ വേദന അവര്‍ക്കു മാത്രമേ അറിയുമായിരുന്നുള്ളു.  ഇതിനിടെ നാല് അയല്‍ക്കാര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി അവരെ രക്ഷിക്കാന്‍ വന്നു. അങ്ങനെ അഞ്ചു പേരും  സുരക്ഷിതമായി പുറത്തെത്തി.  മലയുടെ മുകളില്‍ താമസിച്ചിരുന്ന ഇവര്‍ സാഹസികമായി എത്തി വലിയ കമ്പി ഈ വീടുമായി കരയിലേക്ക് ബന്ധിച്ച് വടം എറിഞ്ഞുകൊടുത്ത് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. വൈകാതെ ഇവര്‍ കാഠ്മണ്ഡുവിലെ ബന്ധുവീട്ടില്‍ അഭയം പ്രാപിച്ചു.

 

 


മഹാപ്രളയത്തെ അതിജീവിച്ച ഈ വീട്  വീട് പാറയില്‍ നിര്‍മ്മിച്ചതും ഉരുക്ക്  ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതുമാണ്. വീട് നിലനിന്നുവെങ്കിലും സോഫയും ഫ്രിഡ്ജുപം വാഷിംഗ് മേഷീനും ഉള്‍പ്പെടെ എല്ലാ വീട്ടുപകരണങ്ങളും നശിച്ചു. ഇനി വീട് വാസയോഗ്യമാക്കിയെടുക്കാന്‍ ലക്ഷങ്ങള്‍ കണ്ടെത്തണം. വീടിന്റെ രണ്ടാം നിലയില്‍ വലിയ ക്ഷതം ഉണ്ടായില്ലെങ്കിലും  താഴത്തെ നിലയില്‍ കെട്ടിടത്തിന്റെ ഭീത്തിക്ക് വിള്ളലുണ്ടായിട്ടുണ്ട്. പ്രകാശ് തന്റെ കടയിലേക്ക് സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം വെള്ളം കയറി നശിച്ചുപോയി.
ബൈക്കും സ്‌കൂട്ടറും മറ്റ് രണ്ട് വാഹനങ്ങളും വെള്ളപ്പാച്ചില്‍ ഒഴുകിപ്പോയി. നേപ്പാള്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന വിദേശ മാധ്യമപ്രവര്‍ത്തരെല്ലാം ഈ പച്ചവീട് കാണാനും വീട്ടിലെ അംഗങ്ങളോട് ആ നിമിഷങ്ങളെപ്പറ്റി ചോദിത്തറിയാനും തിരക്കു കൂട്ടുകയാണ്. ഒരു ദിവസം നൂറോളം മാധ്യമപ്രവര്‍ത്തരാണ് ഇവരെ കാണാനെത്തുന്നത്. ദുരന്തത്തില്‍ എല്ലാം സ്വത്തു വകകളും നഷ്ടപ്പെട്ടെന്നും സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും ജീവിതം മുന്നോട്ടുപോകില്ലെന്നുമാണ് പാണ്ഡെ പറയുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends